ഇടുക്കി ജില്ലയില്‍ തൊടുപുഴ പട്ടണാതിര്ത്തിയിലാണ് പുരാതനമായ കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കോലാനിയില്ത്തന്നെ അമരംകാവ് എന്നൊരു ക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ആ കാവ്. പുരാതനമായ കാവിനകത്ത് ക്ഷേത്രം പടിഞ്ഞാറോട്ട് ദര്‍ശനമായ വനദുര്‍ഗയാണ് പ്രതിഷ്ഠ. കാവില്‍ നിത്യവും ഒരു നേരത്തെ പൂജ. മണ്ഡലക്കാലത്തുമാത്രം രണ്ടുനേരം പൂജയുണ്ടാകും. വഴിപാടുകളെല്ലാം ഇവിടെ വച്ച് നേദിക്കുന്നു. അതിനുശേഷം കാവില്‍ കൊണ്ടുപോകും. ശാന്തി നടത്തുന്നത് രണ്ടിടത്തും ഒരേ പൂജാരി തന്നെ. അമൂല്യവും പഴക്കമേറിയതുമായ ധാരാളം വൃക്ഷങ്ങളുണ്ട്.
മുന്നില്‍ കത്തുന്ന കെടാവിളക്ക്. ഓടുമേഞ്ഞ നാലമ്പലവും വിളക്കുമാടവും മനോജ്ഞം. ശ്രീകോവിലില്‍ പ്രധാനമൂര്‍ത്തി പാര്‍ത്ഥസാരഥി. കിഴക്കോട്ട് ദര്‍ശനം. മൂന്നുനേരം പൂജയുണ്ട്. വലിയ പായസമാണ് പ്രധാനവഴിപാട്. പന്തിരുനാഴി പോലുള്ള ഈ വഴിപാട് ധാരാളം നടക്കുന്നു. എത്ര വഴിപാടുകള്‍ ഉണ്ടായാലും നടത്തുന്നത് ഒരുദിവസം മാത്രം.
കോലാനി ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവം വിഷുവിനാണ്. കൊടിയേറിയുള്ള എട്ടുദിവസത്തെ ഉത്സവം. ആദ്യദിവസം രാവിലെ കളഭാഭിഷേകം നടക്കും. വിഷുവിന്റെ പിറ്റേദിവസം ആറാട്ട് നടക്കത്തക്കവിധം നിശ്ചയിക്കുന്നതാണ് ഉത്സവചടങ്ങുകള്‍. വിഷുവിനുള്ള ഉത്സവബലിക്കാണ് പ്രാധാന്യം. ഇന്നാട്ടിലെ ഭക്തജനങ്ങള്‍ ഒന്നിച്ചൊന്നായി എത്തിച്ചേരുന്ന ചടങ്ങായി മാറും. തൊടുപുഴയാറ്റിലെ കുറുമ്പത്തൂര്‍ മനക്കടവിലാണ് ആറാട്ട് നടക്കുക. ക്ഷേത്രത്തത്തില്നിന്നും വൈകിട്ട് അഞ്ചുമണിക്ക് പുറപ്പെടുന്ന ആറാട്ട് ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങളുടെ അകമ്പടിയുണ്ടാകും. അമരംകാവ് ക്ഷേത്രത്തിലെ ഉത്സവം മീനപ്പൂര മഹോത്സവമായി അറിയപ്പെടുന്നു. നാലുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം കാപ്പുകെട്ടും കുംഭകുടം നിറച്ചുള്ള അഭിഷേകവും കൊണ്ട് കേമമാകും.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: