കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പോലീസ് ചെക്പോസ്റ്റുകള്ക്കു നേരേ താലിബാന് ആക്രമണം. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ 40 ഭീകരര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്കു പരുക്കേറ്റു. അഫ്ഗാന്-പാക് അതിര്‍ത്തിയോടു ചേര്‍ന്ന ചെക് പോസ്റ്റുകള്‍ക്കു നേരേയാണ് ആക്രമണം ഉണ്ടായത്.
നാറ്റോ ഹെലികോപ്റ്ററുകള്‍ പോലീസിനെ സഹായിച്ചതായി അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെയായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: