Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പുഴ നികത്തലും കയ്യേറ്റവും തടയണമെന്ന്‌ ജില്ലാ വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2012, 11:07 pm IST
inErnakulam

കൊച്ചി: മറൈന്‍ഡ്രൈവ്‌ രണ്ടാം ഘട്ട വികസനം തടസപ്പെടുത്തുന്ന രീതിയില്‍ വടുതല – ചിറ്റൂര്‍ മേഖലയില്‍ പുഴ നികത്തലും കയ്യേറ്റവും നടക്കുന്നത്‌ തടയണമെന്ന്‌ ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പുഴയും തുരുത്തുകളോട്‌ ചേര്‍ന്ന പ്രദേശവും കയ്യേറി നികത്തിയെടുത്ത്‌ വില്‍പ്പന നടത്തുന്നത്‌ ഹൈബി ഈഡന്‍ എംഎല്‍എയാണ്‌ വികസന സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്‌. ഈ പ്രദേശം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിലപിടിപ്പുള്ള സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാത്യാത്ത്‌ പള്ളിയുടെ കായലിനോട്‌ ചേര്‍ന്നുള്ള അതിര്‍ത്തി അടിസ്ഥാനരേഖയായി കണക്കാക്കി കരിങ്കല്ല്‌ കെട്ടി തിരിക്കണമെന്ന്‌ ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ പറഞ്ഞു. അതിര്‍ത്തി നിര്‍ണയിച്ച ശേഷം കയ്യേറ്റക്കാര്‍ക്ക്‌ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കണം. കയ്യേറ്റ സ്ഥലത്തിന്‌ പട്ടയം നേടിയെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഗൗരവത്തോടെ കാണണം. ആഗസ്റ്റ്‌ ഒന്നിന്‌ സ്ഥലം സന്ദര്‍ശിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. റവന്യൂ, ജലസേചനം എന്നീ വകുപ്പുകളും പോലീസും സംയുക്തമായി കയ്യേറ്റമൊഴിപ്പിക്കാന്‍ രംഗത്തിറങ്ങും.

അറവുശാലകളിലെ മാലിന്യ സംസ്കരണത്തിന്‌ ആറു മാസത്തിനകം ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലൊരിടത്തും വഴിയോര അറവുശാലകള്‍ക്ക്‌ അനുമതിയില്ല. വഴിയോരത്തെ കശാപ്പ്‌ ഒഴിവാക്കുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സ്ലോട്ടര്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. എന്നാല്‍ ചുരുക്കം പഞ്ചായത്തുകളേ ഇതിനായി മുന്നോട്ടു വന്നിട്ടുള്ളൂ.

എംവിഐപി, പിവിഐപി, ഐഐപി എന്നീ ജലസേചന പദ്ധതികളുടെ കനാല്‍ ബണ്ടുകളിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന്‌ ടി.യു. കുരുവിള എം.എല്‍.എ ആവശ്യപ്പെട്ടു. കനാല്‍ പുറമ്പോക്കിലെ വീടുകള്‍ക്ക്‌ പഞ്ചായത്തുകള്‍ നമ്പര്‍ നല്‍കരുത്‌. ഭവനരഹിതര്‍ക്ക്‌ വീടുകള്‍ അനുവദിക്കുമ്പോള്‍ ഇവരുടെ പുറമ്പോക്കിലെ വീടുകള്‍ പൊളിച്ചു നീക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അങ്കമാലി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ നടപടി സ്വീകരിക്കണമെന്ന്‌ ജോസ്‌ തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു. കാലടി പാലത്തിലെ കുഴികള്‍ മൂന്നു ദിവസത്തിനകം അടക്കുമെന്ന്‌ പൊതുമരാമത്ത്‌ അധികൃതര്‍ അറിയിച്ചു. അതിവേഗ റെയില്‍ ഇടനാഴി സംബന്ധിച്ച്‌ വ്യക്തത വരുത്താന്‍ ആഗസ്റ്റ്‌ നാലിന്‌ യോഗം വിളിച്ചിട്ടുണ്ടെന്ന്‌ ജില്ലാ കളക്ടറും വ്യക്തമാക്കി.

ജലസേചന വകുപ്പിന്റെ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ സംബന്ധിച്ച്‌ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വകുപ്പ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണമെന്ന്‌ സാജു പോള്‍ എംഎല്‍എ നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും യോഗത്തില്‍ പങ്കെടുപ്പിക്കണം. പട്ടികജാതിക്കാര്‍ക്കുള്ള ചികിത്സാ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന്‌ വി.പി. സജീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത്‌ ഉറപ്പു വരുത്തണമെന്ന്‌ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. അടുത്ത യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ എത്തണമെന്നും പകരം പ്രതിനിധികളെ പങ്കെടുപ്പിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.കൊച്ചി: മറൈന്‍ഡ്രൈവ്‌ രണ്ടാം ഘട്ട വികസനം തടസപ്പെടുത്തുന്ന രീതിയില്‍ വടുതല – ചിറ്റൂര്‍ മേഖലയില്‍ പുഴ നികത്തലും കയ്യേറ്റവും നടക്കുന്നത്‌ തടയണമെന്ന്‌ ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പുഴയും തുരുത്തുകളോട്‌ ചേര്‍ന്ന പ്രദേശവും കയ്യേറി നികത്തിയെടുത്ത്‌ വില്‍പ്പന നടത്തുന്നത്‌ ഹൈബി ഈഡന്‍ എംഎല്‍എയാണ്‌ വികസന സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്‌. ഈ പ്രദേശം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിലപിടിപ്പുള്ള സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാത്യാത്ത്‌ പള്ളിയുടെ കായലിനോട്‌ ചേര്‍ന്നുള്ള അതിര്‍ത്തി അടിസ്ഥാനരേഖയായി കണക്കാക്കി കരിങ്കല്ല്‌ കെട്ടി തിരിക്കണമെന്ന്‌ ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ പറഞ്ഞു. അതിര്‍ത്തി നിര്‍ണയിച്ച ശേഷം കയ്യേറ്റക്കാര്‍ക്ക്‌ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കണം. കയ്യേറ്റ സ്ഥലത്തിന്‌ പട്ടയം നേടിയെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഗൗരവത്തോടെ കാണണം. ആഗസ്റ്റ്‌ ഒന്നിന്‌ സ്ഥലം സന്ദര്‍ശിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. റവന്യൂ, ജലസേചനം എന്നീ വകുപ്പുകളും പോലീസും സംയുക്തമായി കയ്യേറ്റമൊഴിപ്പിക്കാന്‍ രംഗത്തിറങ്ങും.

അറവുശാലകളിലെ മാലിന്യ സംസ്കരണത്തിന്‌ ആറു മാസത്തിനകം ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലൊരിടത്തും വഴിയോര അറവുശാലകള്‍ക്ക്‌ അനുമതിയില്ല. വഴിയോരത്തെ കശാപ്പ്‌ ഒഴിവാക്കുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സ്ലോട്ടര്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ക്ക്‌ സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. എന്നാല്‍ ചുരുക്കം പഞ്ചായത്തുകളേ ഇതിനായി മുന്നോട്ടു വന്നിട്ടുള്ളൂ.

എംവിഐപി, പിവിഐപി, ഐഐപി എന്നീ ജലസേചന പദ്ധതികളുടെ കനാല്‍ ബണ്ടുകളിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന്‌ ടി.യു. കുരുവിള എം.എല്‍.എ ആവശ്യപ്പെട്ടു. കനാല്‍ പുറമ്പോക്കിലെ വീടുകള്‍ക്ക്‌ പഞ്ചായത്തുകള്‍ നമ്പര്‍ നല്‍കരുത്‌. ഭവനരഹിതര്‍ക്ക്‌ വീടുകള്‍ അനുവദിക്കുമ്പോള്‍ ഇവരുടെ പുറമ്പോക്കിലെ വീടുകള്‍ പൊളിച്ചു നീക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അങ്കമാലി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ നടപടി സ്വീകരിക്കണമെന്ന്‌ ജോസ്‌ തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു. കാലടി പാലത്തിലെ കുഴികള്‍ മൂന്നു ദിവസത്തിനകം അടക്കുമെന്ന്‌ പൊതുമരാമത്ത്‌ അധികൃതര്‍ അറിയിച്ചു. അതിവേഗ റെയില്‍ ഇടനാഴി സംബന്ധിച്ച്‌ വ്യക്തത വരുത്താന്‍ ആഗസ്റ്റ്‌ നാലിന്‌ യോഗം വിളിച്ചിട്ടുണ്ടെന്ന്‌ ജില്ലാ കളക്ടറും വ്യക്തമാക്കി.

ജലസേചന വകുപ്പിന്റെ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ സംബന്ധിച്ച്‌ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വകുപ്പ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണമെന്ന്‌ സാജു പോള്‍ എംഎല്‍എ നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും യോഗത്തില്‍ പങ്കെടുപ്പിക്കണം. പട്ടികജാതിക്കാര്‍ക്കുള്ള ചികിത്സാ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന്‌ വി.പി. സജീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത്‌ ഉറപ്പു വരുത്തണമെന്ന്‌ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. അടുത്ത യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ എത്തണമെന്നും പകരം പ്രതിനിധികളെ പങ്കെടുപ്പിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.