അഞ്ചല്‍: പ്രസിദ്ധമായ അഞ്ചല്‍ തിരുമുടി എഴുന്നള്ളത്തുമായി ബന്ധമുള്ളതും പരമ്പരാഗത ആചാരങ്ങള്‍ നടന്നു വരുന്നതുമായ മുളമൂട്ടില്‍ കാവ് തകര്‍ക്കാനുള്ള നിലം നികത്തല്‍ മാഫിയയുടെ ശ്രമത്തിനെതിരെ ബിജെപി മാര്‍ച്ച് നടത്തി. ഇടമുളയ്ക്കല്‍ വില്ലേജ് ഓഫീസിലേക്കായിരുന്നു മാര്‍ച്ച്.
അധികാരികളുടെ മൗനസമ്മതത്തോടെ നടക്കുന്ന വ്യാപക നിലംനികത്തലും കയ്യേറ്റവും ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇതിനെ നിയമപരമായി നേരിടുമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി തങ്കപ്പന് പറഞ്ഞു.
കാവില്‍ നില്ക്കുന്ന മരങ്ങള്‍ സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന ബാറിന്റെ ഉടമ മുറിച്ചുമാറ്റാന്‍ ശ്രമിച്ചത് നേരത്തെ പോലീസ് തടഞ്ഞിരുന്നു. ഇടമുളയ്ക്കല്‍ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി പി. ഷാന്റെ അധ്യക്ഷതയില്‍ കൂടിയ ധര്‍ണയില്‍ എസ്. വിജയന്, ആലഞ്ചേരി ജയചന്ദ്രന്, വടമണ്‍ ബിജു, ബി. മോഹന്‍കുമാര്‍, പി. പത്മകുമാരി, എം. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുരിശുംമുക്കില്‍ നിന്നുമാരംഭിച്ച പ്രകടനത്തിന് ആയൂര്‍ ഗോപന്, പച്ചയില്‍ മധു, ഷിബു, അരുണ്‍, ചന്ദ്രശേഖര്‍, കേസരി അനില്‍ തുടങ്ങിയവര്‍ നേതൃത്വമേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: