കൊട്ടാരക്കര: കൊട്ടാരക്കര കേന്ദ്രമാക്കി റൂറല്‍ ആര്‍ടി ഓഫീസ് എംപിയുടെ അഭ്യര്‍ത്ഥന പ്രകാരം അനുവദിച്ചതായി എംപി കൊടിക്കുന്നില്‍ സുരേഷ്. സത്യമല്ലെന്ന് എംഎല്‍എ. ഇത് സംബന്ധിച്ച് എംപി പത്രപ്രസ്താവനയും നടത്തി. ടൗണില്‍ വ്യപകമായി ആര്‍ടി ഓഫീസ് അനുവദിച്ച എംപിയ്ക്ക് അഭിനന്ദനം അര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡുകളും ഉയര്‍ത്തി. എന്നാല്‍ ഇത് പച്ചക്കളളമാണെന്ന് ആരോപിച്ച് എംഎല്‍എ ഐഷാപോറ്റി രംഗത്തെത്തി.
നിയമസഭയില്‍ താന്‍ ഉന്നയിച്ച സബ്മിഷനും അതിന് 24-7ല്‍ മന്ത്രി നല്കിയ മറുപടിയിലും തല്ക്കാലം ആര്‍ടി ഓഫീസ് അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതായി എംഎല്‍എ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സബ് റീജിയണല്‍ ഓഫീസുകള്‍ കംപ്യൂട്ടര്‍ വല്ക്കരിക്കുന്നതു കൊണ്ടും ഇ പേയ്മെന്റ് സംവിധാനം വരുന്നതു കൊണ്ടും ആര്‍ടി ഓഫീസ് അനുവദിക്കേണ്ട സാഹചര്യമില്ല. ഇനിയും സബ്റീജിയണല്‍ ഓഫീസുകള്‍ അനുവദിക്കാനുള്ള താലൂക്കുകളില്‍ ഓഫീസുകള്‍ നിലവില്‍ വന്നശേഷം കൊട്ടാരക്കര ജോയിന്റ് ആര്‍ടി ഓഫീസ് ആര്‍ടി ഓഫീസാക്കിമാറ്റുന്ന കാര്യം പരിശോധിക്കാമെന്നാണ് മന്ത്രി പറഞ്ഞത്. പിന്നെ എന്തിന്റെ പേരിലാണ് ഫ്ലക്സുകള്‍ ഉയര്‍ത്തുന്നതെന്ന് അറിയില്ലെന്ന് എംഎല്‍എ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: