പുനലൂര്‍: കരവാളൂര്‍ ഓക്സ്ഫോര്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ അഷ്ടമംഗലം സൗപര്‍ണികയില്‍ ആനന്ദി(11)നെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി കരവാളൂര്‍ നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
വിദ്യാര്‍ത്ഥിക്ക് ഈ സ്കൂളില്‍ പഠിക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ 11.40ന് കരവാളൂര്‍ എസ്ബിഐക്ക് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്കൂള്‍ കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എബിവിപി ജില്ലാ കണ്‍വീനര്‍ വിഷ്ണു വിജയന് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ മാര്‍ച്ചിന് ശിവജി, രജിത്ത്, നിഖില്‍, എസ്.വി. കുമാര്‍, രജിത്ത് രവി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: