മുംബൈ: കേന്ദ്രമന്ത്രിസഭയില്‍ എല്ലാവരും തുല്യരെന്നു പ്രതിരോധ മന്ത്രി എ.കെ. ആന്റണി. സഭയില്‍ രണ്ടാമന്, മൂന്നാമന് എന്നിങ്ങനെ വലുപ്പച്ചെറുപ്പമില്ല. എല്ലാവര്ക്കും ഒരേ പ്രധാന്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രണബ് കുമാര്‍ മുഖര്‍ജി സ്ഥാനം ഒഴിഞ്ഞതോടെ ആന്റണി സഭയിലെ രണ്ടാമനായതിനെതിരെ എന്‍സിപി നേതാവ് ശരത് പവാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണം.
പ്രതിരോധമന്ത്രാലയത്തില്‍ രാഷ്ട്രീയമില്ല. മന്ത്രാലയത്തില്‍ അഴിമതി ആരോപണം ഉണ്ടായാല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രാഷ്ട്രപതി സ്ഥാനാര്‍ഥിയായതോടെ മന്ത്രിസഭയില്‍ നിന്നും പ്രണബ് മുഖര്‍ജി സ്ഥാനമൊഴിഞ്ഞതോടുകൂടിയാണ് എ.കെ.ആന്റണിയെ മന്ത്രിസഭയിലെ രണ്ടാമനായി നിയോഗിച്ചത്. എന്നാല്‍ സര്‍ക്കാരില്‍ നിലവില്‍ സീനിയോരിറ്റി ഉള്ളത് തനിക്കാണെന്നും അതിനാല്‍ മന്ത്രിസഭയിലെ രണ്ടാമനായി പരിഗണിക്കേണ്ടത് തന്നെയാണെന്നാണ് എന്‍.സി.പി.യുടെയും ശരത് പവാറിന്റെയും വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: