കോഴിക്കോട്: മോഷണ ശ്രമത്തിനിടെ കോഴിക്കോട് മീഞ്ചന്തയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. വട്ടക്കിണര്‍ മീഞ്ചന്ത ആര്‍ട്സ് ആന്റ് സയന്‍സ് കോളജീനു സമീപം താമസിക്കുന്ന ചിറയ്ക്കല്‍ ഹൗസ് ലൈനിലെ സുന്ദരി(69)യെയാണ് മോഷ്ടാവ് വെട്ടിക്കൊന്നത്.
ഇന്നു പുലര്‍ച്ചെ 1.30നാണ് വെട്ടേറ്റത്. ഓടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വീട്ടമ്മയ്ക്ക് വെട്ടേറ്റത്. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് വീട്ടമ്മ പിടയുന്നതാണ് കണ്ടത്. വീട്ടില്‍ നിന്നൊരാള്‍ ഓടിപോകുന്നതു കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ അയല്‍വാസികളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഇന്നു പുലര്‍ച്ചെ 4.30യോടെയാണ് മരിച്ചത്. വീട്ടമ്മ ഒറ്റയ്ക്കായിരുന്നു താമസം. ഹോട്ടലുകളിലും മറ്റും പലഹാരങ്ങള്‍ വില്പന നടത്തിയാണ് സുന്ദരി ജീവിച്ചിരുന്നത്. മക്കള്‍: അംബിക,രാജി. പന്നിയങ്കര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: