നിങ്ങളുടെ നേട്ടത്തിന് അഭിമാനിക്കത്തക്കതായി ഒന്നുമില്ല. എന്തുകൊണ്ടെന്നാല്‍ അവ നിങ്ങളുടെ കഴിവിന് അകത്തുതന്നെയായിരുന്നു. നിങ്ങളുടെ കഴിവിനപ്പുറത്തുള്ളവയെ പരിശ്രമംകൊണ്ട് നേടാനും കഴിയുകയില്ല. അതിനാല്‍ നിങ്ങളുടെ നേട്ടങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒന്നുമല്ല.
ഒരു കാര്യം നിങ്ങളുടെ കഴിവിന് അപ്പുറമാണെന്ന് ബോധ്യമാകുമ്പോള്‍ നിങ്ങള്‍ നിസ്സഹായനാകുന്നു. അത് നിങ്ങള്‍ക്ക് ലഭിക്കാന്‍ പ്രാര്ത്ഥിക്കേണ്ടിവരുന്നു. അവ മാത്രമേ നടത്തക്കതായുള്ളൂ. അതിനാല്‍ നിസ്സഹായതയുടെ ഓരോ നിമിഷവും പ്രാര്‍ത്ഥനയ്ക്കുള്ള സുവര്‍ണാവസരമാണ്.
വാസ്തവത്തില്‍ നിങ്ങള്‍ എപ്പോഴും നിസ്സഹായനാണ്. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ഇവിടെ ആരുമല്ല. ആയിരക്കണക്കായ വര്‍ഷങ്ങളില്‍ കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. കോടിക്കണക്കിന് ഗ്യാലക്സികളും കോടാനുകോടി നക്ഷത്രങ്ങളുമുള്ള ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ ഒന്നുമല്ല. നിങ്ങള്‍ ഒരു പൊടിപോലുമല്ല. ഇത്രയും സുവ്യക്തമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഒരാള്‍ ചിന്തിക്കാതിരിക്കുന്നതാണ് അത്ഭുതം! നിങ്ങളുടെ ഈ നിസ്സഹായവസ്ഥയെ തിരിച്ചറിയാനുള്ള ബുദ്ധിയുണ്ടെങ്കില്‍ ഓരോ നിമിഷവും പ്രാര്ത്ഥനയുടേതാകും.
പ്രാര്‍ത്ഥനാനിര്‍ഭരമായ നിമിഷങ്ങളാണ് നിങ്ങളുടെ ജീവിതം വികസിപ്പിക്കുന്നത്. അവാച്യമായ ആനന്ദം നിങ്ങളിലുണരുന്നത്. ഈശ്വരചൈതന്യം നിങ്ങള്‍ക്ക് ബോധ്യമാകുന്നത്.
ഈശ്വരനെക്കുറിച്ച് നിങ്ങള്‍ എന്താണ് കരുതിയിരിക്കുന്നത്? ഈശ്വരനെ പ്രീതിപ്പെടുത്താനും അപ്രീതിപ്പെടുത്താനും നിങ്ങള്‍ക്ക് കഴിവുണ്ടോ? അന്ത്യദിനത്തില്‍ ശിക്ഷ നല്കാന് വരുമെന്ന് ഭയപ്പെടുന്നുണ്ടോ? നിങ്ങളുടെ സത്കര്‍മങ്ങളും ദുഷ്കര്‍മങ്ങളും ഈശ്വരനെ ബാധിക്കുന്നില്ല. നിങ്ങളുടെ അല്പമനസ്സാണ് പരമാത്മാവിനെ വ്യവസ്ഥകളില്‍ തളച്ചിടുന്നത്.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: