ന്യൂദല്‍ഹി: സര്‍ക്കാരിലും പാര്‍ട്ടിയിലും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഉടന്‍ ഏറ്റെടുക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞു. എന്നാല്‍ ചുമതലകള്‍ ഏറ്റെടുക്കേണ്ട സമയം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. രാഹുല്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ സല്മാന് ഖുര്‍ഷിദും ദിഗ് വിജയ് സിങ്ങും രാഹുല്‍ നേതൃനിരയിലേക്കു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നേതൃനിരയിലേക്കു വരുന്ന കാര്യം തീരുമാനിക്കേണ്ടതു രാഹുല്‍ തന്നെയാണെന്നാണു സോണിയ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അമേഠിയില്‍ നിന്നുള്ള ലോക് സഭാംഗം കൂടിയാണു രാഹുല്‍. പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ഥിയായതോടെ സര്‍ക്കാരിലെ രണ്ടാമന് എന്ന സ്ഥാനത്തേക്കാവും രാഹുല്‍ എത്തുകയെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: