ന്യൂദല്‍ഹി: അബുദാബിയില്‍ നിന്ന് ദല്‍ഹിയിലേക്ക് വന്ന എയര്‍ഇന്ത്യ വിമാനം പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നവാബ് ഷാ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഹൈഡ്രോളിക് ബ്രേക്കിനുണ്ടായ തകരാറിനെ തുടര്‍ന്ന് പുലര്‍ച്ചെ 3.37നാണ് വിമാനം നവാബ്ഷായില്‍ ഇറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന 122 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ബസ്- 319 വിമാനത്തിനാണ് തകരാര്‍ ഉണ്ടായത്. യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ ദല്‍ഹിയില്‍ നിന്നും വിമാനം ഇസ്ലാമാബാദിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: