ന്യൂദല്‍ഹി: കേരളം ഏറെകാലമായി കാത്തിരിക്കുന്ന കൊച്ചി മെട്രോ പദ്ധതി കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കാന്‍ സാധ്യത. ഇന്ന് വൈകിട്ട് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പദ്ധതിയ്ക്ക് അന്തിമ അനുമതി നല്‍കുമെന്നാണ് സൂചന.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തില്‍ ചെന്നൈ മാതൃകയില്‍ 5,128 കോടിരൂപ ചെലവുള്ള പദ്ധതിയാണ് മന്ത്രിസഭയുടെ പരിഗണനക്കെത്തുന്നത്. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള 25 കിലോമീറ്റര്‍ റൂട്ടില്‍ മെട്രോട്രെയില്‍ സര്‍വീസ് തുടങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നത് കേരളത്തിന്റെ വികസനത്തില്‍ വന്‍ മുതല്‍കൂട്ടാകും.
പദ്ധതിയുടെ വ്യവസ്ഥ നിശ്ചയിക്കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാനും ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലുമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: