ജമ്മു-കാശ്മീരിലെ മതമൗലികവാദികളെയും വിഘടനവാദികളെയും ഭീകരരെയും ശക്തമായി നേരിടുന്നതിന് പകരം അവരുടെ ദേശവിരുദ്ധമായ അജണ്ട ഏറ്റെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന് 2011 ഒക്ടോബര്‍ 12 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമാണ് ഇതിനിടയാക്കിയിട്ടുള്ളത്. ശത്രുരാജ്യമായ പാക്കിസ്ഥാന്റെ സഹായത്തോടെ ജമ്മുകാശ്മീരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, അവരെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുന്ന നിലപാടുകളും കണ്ടെത്തലുകളും ശുപാര്‍ശകളുമാണ് മാധ്യസ്ഥസംഘം റിപ്പോര്‍ട്ടിലൂടെ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇവയിലേതെങ്കിലും സ്വീകരിക്കപ്പെട്ടാല്‍ അത് ഭാരതത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ശിഥിലമാക്കുകയും ദേശീയോദ്ഗ്രഥനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. 2010 ഒക്ടോബര്‍ 13 നാണ് കേന്ദ്രസര്‍ക്കാര്‍ മാധ്യസ്ഥ സംഘത്തെ നിയോഗിച്ചത്.
സര്‍ക്കാര്‍ ചെയ്യേണ്ട ജോലിക്ക് പകരം എന്തിനും ഏതിനും കമ്മീഷനുകളെയും കമ്മറ്റികളെയും നിയോഗിക്കുകയെന്ന തലതിരിഞ്ഞ നയത്തിന്റെ ഭാഗമായാണ് ജമ്മുകാശ്മീരിനായി കേന്ദ്രസര്‍ക്കാര്‍ മൂന്നുപേരടങ്ങുന്ന മാധ്യസ്ഥസംഘത്തെയും നിയോഗിച്ചത്. ഇതിന്റെ അടിയന്തര സാഹചര്യം എന്താണെന്ന് വിശദീകരിക്കപ്പെട്ടിരുന്നില്ല. എന്നുമാത്രമല്ല, മാധ്യസ്ഥരാവാന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും ചോദ്യംചെയ്യപ്പെടേണ്ടതുമാണ്. പ്രമുഖ പത്രപ്രവര്‍ത്തകനും ‘ടൈംസ് ഓഫ് ഇന്ത്യ’ ദിനപത്രത്തിന്റെ മുന്‍ എഡിറ്ററുമായ ദിലീപ് പഡ്ഗാവ്ങ്കര്‍, ജാമിയ മിലിയ സര്‍വകലാശാലയിലെ നെല്‍സണ്‍ മണ്ഡേല സെന്റര്‍ ഡയറക്ടര്‍ രാധാകുമാര്‍, മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ എം.എം. അന്‍സാരി എന്നിവരാണിവര്‍. ഇതില്‍ പഡ്ഗാവ്ങ്കറടക്കം രണ്ടുപേര്‍ ഐഎസ്ഐ ചാരനായി പാക്കിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുലാംനബി ഫായ് എന്നയാളുടെ ആതിഥ്യം സ്വീകരിച്ചിട്ടുള്ളവരും പാക്കിസ്ഥാനുവേണ്ടി ഫായ് സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്ത് പണം പറ്റിയിട്ടുള്ളവരുമാണ്. ഐഎസ്ഐയുടെ നിര്‍ദ്ദേശപ്രകാരം ‘കാശ്മീരി-അമേരിക്കന്‍ കൗണ്‍സില്‍’ എന്ന സംഘടന നടത്തിക്കൊണ്ടിരുന്ന ഫായ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട് അമേരിക്കന്‍ ജയിലില്‍ കഴിയുകയാണ്. പഡ്ഗാവ്ങ്കറെയും മറ്റും മധ്യസ്ഥരായി തെരഞ്ഞെടുത്തതിന് ശേഷമാണ് ഗുലാംനബി ഫായ് അറസ്റ്റ് ചെയ്യപ്പെട്ടതും നടുക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടതും. എന്നാല്‍, അത്ഭുതകരമെന്ന് പറയട്ടെ മാധ്യസ്ഥസംഘത്തെ തുടരാന്‍ അനുവദിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
ഐഎസ്ഐ ചാരനുമായി പൂര്വബന്ധമുണ്ടായിരുന്നവര് ജമ്മു-കാശ്മീര്‍ മാധ്യസ്ഥരായി വന്നത് യാദൃച്ഛികമായി കരുതാനാവാത്ത വിധം പ്രകടമായിത്തന്നെ പാക് പക്ഷപാതം പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. മാധ്യസ്ഥസംഘം പരിഗണനക്കെടുത്ത രണ്ട് വിഷയങ്ങള്‍ റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിട്ടുള്ള രീതി ഇതിന് തെളിവാണ്.
ഇതിലൊന്ന് പാക് അധീന കാശ്മീരിനെക്കുറിച്ചാണ്. 1947 ലെ യുദ്ധത്തെത്തുടര്‍ന്ന് പാക്കിസ്ഥാന് നിയമവിരുദ്ധമായി കയ്യടക്കിവെച്ചിട്ടുള്ള ഈ പ്രദേശത്തെ പാക് അധീന കാശ്മീര്‍ (ജമസ ഛരരൗുശലറ ഗമവൊശൃ ജഛഗ) എന്നാണ് വിവക്ഷിക്കാറുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക രേഖകളിലെല്ലാം ഇങ്ങനെയാണുള്ളത്. എന്നാല്‍ ഈ പ്രദേശത്തെ മാധ്യസ്ഥ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത് പാക് ഭരണമുള്ള പ്രദേശം (ജമസ അറാശിശെല്ലറ ഗമവൊശൃ ജഅഗ) എന്നാണ്. പാക്കിസ്ഥാന്റെ ചുരുക്കപ്പേരും ഇതുതന്നെയാണ് എന്നത് ശ്രദ്ധേയമാണ്. ഏതെങ്കിലും മതത്തിന്റെയോ ഗ്രൂപ്പിന്റെയോ സംഘടനയുടെയോ കണ്ണിലൂടെയല്ല തങ്ങള്‍ വിഷയങ്ങളെ സമീപിച്ചിട്ടുള്ളതെന്ന മാധ്യസ്ഥസംഘത്തിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് പാക് അധീന കാശ്മീരിനോടുള്ള ഈ സമീപനം. പാക്കിസ്ഥാന്റെ കണ്ണിലൂടെയാണ് മാധ്യസ്ഥസംഘം പാക് അധീന കാശ്മീരിനെ കാണുന്നതെന്ന് വ്യക്തമാണ്. ഇത്തരമൊരു റിപ്പോര്‍ട്ട് ഭാരതസര്‍ക്കാരിന് എങ്ങനെ അംഗീകരിക്കാനാവും?
പാക് ഭരണത്തിലെ കാശ്മീരില്നിന്നുള്ളവര്ക്ക് വോട്ടവകാശമില്ലെന്നും ജമ്മു-കാശ്മീരില്‍ അവര്‍ക്ക് തൊഴില്‍ തേടാനാവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് തികച്ചും തെറ്റാണ്. ജമ്മു-കാശ്മീരില്‍ സ്ഥിരതാമസമാക്കിയവരുടെ പദവിയും അവകാശങ്ങളും പാക് അധീന കാശ്മീരില്‍നിന്ന് വരുന്നവര്ക്കുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരാവാനും പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം നേടാനും സ്വത്ത് സമ്പാദിക്കാനും അവര്‍ക്ക് അവകാശമുണ്ട്. മറിച്ച് കരുതുന്ന മാധ്യസ്ഥസംഘം ജമ്മു-കാശ്മീരിലെ യാഥാര്‍ത്ഥ്യങ്ങള്‍ എന്തെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാണ്. മുന്‍വിധിയോടെ പ്രവര്‍ത്തിച്ച അവര്‍ കാശ്മീര്‍ താഴ്വരക്ക് പുറത്തുള്ളവര്‍ നല്കിയ വിവരങ്ങളൊന്നും പരിഗണിച്ചില്ലെന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്.
പാക്കിസ്ഥാന് 1947 ല്‍ കയ്യേറിയ ജമ്മുകാശ്മീരിന്റെ പ്രദേശങ്ങളില്‍നിന്ന് പിഴുതെറിയപ്പെട്ടവരെ കുടിയേറ്റക്കാരായാണ് മാധ്യസ്ഥരുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ 1950 ല്‍ ജമ്മു-കാശ്മീര്‍ ഭരണാധികാരിയായിരുന്ന ഷേയ്ഖ് അബ്ദുള്ള ഒപ്പുവെച്ച ഉത്തരവില്‍ ഇത്തരക്കാരെ വിളിക്കുന്നത് സ്ഥലംമാറി വന്നവര്‍ (ഉശ്ഹമരലറ ുലൃ്ിെ)എന്നാണ്. ഇപ്പോഴും അവര്‍ ഇങ്ങനെയാണ് അറിയപ്പെടുന്നത്. അതിനാല്‍ പാക് അധീന കാശ്മീരില്‍നിന്നും വന്നവരെ കുടിയേറ്റക്കാരായി കാണുന്നത് മാധ്യസ്ഥരുടെ അലസ സമീപനത്തിന് തെളിവാണ്. 1947 ല്‍ ജമ്മുകാശ്മീരില്‍നിന്ന് പാക്കിസ്ഥാനിലേയ്ക്ക് പോയവരെയാണ് ഷേയ്ഖ് അബ്ദുള്ള ഇറക്കിയ ഉത്തരവില്‍ കുടിയേറ്റക്കാരായി കാണുന്നത്.
പാക് അധീന കാശ്മീര്‍ മോചിപ്പിക്കണമെന്ന് ദൃഢനിശ്ചയം ചെയ്യുന്ന ഒരു പ്രമേയം പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന 1994 ല്‍ പാര്‍ലമെന്റ് ഒറ്റക്കെട്ടായി പാസ്സാക്കുകയുണ്ടായി. ജമ്മുകാശ്മീരിന്റെ അവിഭാജ്യഘടകമായ ഈ പ്രദേശത്തെയാണ് പാക്കിസ്ഥാന് ഭരണപ്രദേശമായി മാധ്യസ്ഥരുടെ റിപ്പോര്‍ട്ടില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഇത്തരമൊരു ധാരണ വെ ച്ചുപുലര്ത്തുന്നവരുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ജമ്മുകാശ്മീരിന് നന്മ കൊണ്ടുവരില്ലെന്ന് ഉറപ്പാണ്.
ഒന്നുകില്‍ മാധ്യസ്ഥരെ നിയോഗിച്ചതിനെ സര്‍ക്കാരും ആഭ്യന്തര മന്ത്രാലയവും ഗൗരവത്തോടെയല്ല കാണുന്നത്. അല്ലെങ്കില്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. വായിച്ചിരുന്നെങ്കില്‍ ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി തുടരുന്നത് ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ട് രണ്ടാമതൊന്നാലോചിക്കാതെ തള്ളിക്കളയുമായിരുന്നു.
ജമ്മുകാശ്മീരിന് മാത്രം ബാധകമായ ഭരണഘടനയിലെ 370-ാം അനുഛേദത്തെക്കുറിച്ചാണ് മാധ്യസ്ഥസംഘം വിനാശകരമായ മറ്റൊരു ശുപാര്‍ശ മുന്നോട്ടുവെയ്ക്കുന്നത്. 370-ാം അനുഛേദം ജമ്മു-കാശ്മീരിനുള്ള പ്രത്യേക പദവി (്ലരശമഹ െമേ്െ)യാണെന്ന തെറ്റായ പ്രചാരണമാണ് പല ജമ്മു-കാശ്മീര്‍ വിദഗ്ദ്ധരും നടത്തിയിരുന്നത്. ഈ വിശദീകരണം വസ്തുതാവിരുദ്ധമാണെന്ന് സ്ഥിരീകരിക്കാന്‍ കാലാകാലങ്ങളില്‍ അധികാരത്തില്‍ എത്തിയവര്‍പോലും ശ്രമിച്ചിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. വിഘടനവാദികള്‍ക്കും ഇന്ത്യാ വിരുദ്ധര്‍ക്കും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇതുമൂലം കഴിഞ്ഞു. ഭരണഘടനാ ഭേദഗതിയിലൂടെ 370-ാം അനുഛേദത്തിന്റെ താല്‍ക്കാലിക പദവി (ലോുീൃമൃ്യ ുൃീ്ശശ്ിെ) മാറ്റി സ്ഥിര പദവി (ജലൃാമിലിേ ുൃീ്ശശ്ിെ) നല്‍കണമെന്നാണ് മാധ്യസ്ഥസംഘത്തിന്റെ ആവശ്യം. ഇതിലൂടെ ഒരു ഗുണമുണ്ടായെന്ന് പറയാതെ വയ്യ. 370-ാം അനുഛേദം സ്ഥിരപദവിയല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു.
ജമ്മുകാശ്മീരിലെ അസ്വസ്ഥതകള്‍ക്കും രാഷ്ട്രീയ കലക്കങ്ങള്ക്കും വര്‍ഗീയ സംഘര്‍ഷമല്ല കാരണമെന്നാണ് മാധ്യസ്ഥ സംഘത്തിന്റെ കണ്ടുപിടിത്തം. അതേസമയം ജമ്മുകാശ്മീരിനെ മൂന്നായി വിഭജിക്കുകയാണെങ്കില്‍ ജമ്മുമേഖലയിലെ മുസ്ലീം ഭൂരിപക്ഷമായ അഞ്ച് ജില്ലകള്‍ കാശ്മീര്‍ താഴ്വരയോട് ചേരാന്‍ നിര്‍ബന്ധിതരാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ താഴ്വരയില്നിന്നുള്ളവര് നിയന്ത്രിക്കുന്ന സര്‍ക്കാരുകള്‍ക്ക് കീഴില്‍ വിവേചനം അനുഭവിക്കുന്നതായി ആരോപിക്കുന്ന ലഡാക്-ജമ്മുമേഖലയിലുള്ളവര് പക്ഷെ വിഭജനം അംഗീകരിക്കുന്നില്ലത്രെ. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഇരട്ടത്താപ്പാണിത്. നിയമനിര്മാണങ്ങള്ക്കുളള ചില അധികാരത്തോടെ മൂന്ന് മേഖലാ കൗണ്‍സിലുകള്‍ (ഞലഴശീിമഹ രീൗിരശഹെ) രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. മാധ്യസ്ഥരുടെ ഉദ്ദേശ്യശുദ്ധി തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ജനങ്ങള്‍ ഒരുമിച്ചു കഴിയാന്‍ ആഗ്രഹിക്കുമ്പോള്‍ നിയമനിര്മാണാധികാരത്തോടെയുള്ള മേഖലാ കൗണ്‍സിലുകളുടെ ആവശ്യമെന്താണ്?
മാധ്യസ്ഥ സംഘത്തിന്റെ ഈ റിപ്പോര്‍ട്ട് വെച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്യാന്‍ പോകുന്നു എന്ന് അറിഞ്ഞുകൂടാ. എന്നാല്‍ ജമ്മുകാശ്മീരിന്റെ കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി താല്‍പ്പര്യമുള്ളവര്‍ക്ക് ഒരു കാര്യം വ്യക്തമാണ്. ജമ്മുകാശ്മീരിലെ തൊഴിലില്ലായ്മ, സാമൂഹ്യ-സാമ്പത്തിക അസന്തുലിതാവസ്ഥ എന്നിവയെക്കുറിച്ച് പഠിക്കാനും പരിഹാരങ്ങള്‍ നിര്ദ്ദേശിക്കാനുമല്ല മൂന്നംഗ മാധ്യസ്ഥ സംഘത്തെ നിയോഗിച്ചത്. നാട്ടുരാജ്യമായിരുന്ന ജമ്മുകാശ്മീര്‍ ഇന്ത്യയില്‍ ലയിച്ചതിനെത്തുടര്‍ന്ന് നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളാണ് അവിടുത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന ചിന്താഗതിയുടെ ഫലമായിരുന്നു ഇങ്ങനെയൊരു മാധ്യസ്ഥ സംഘം. വികസനവും തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണമെങ്കില്‍ അതിനെന്തിനാണ് ഒരു മാധ്യസ്ഥ സംഘം. ഈ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും സര്‍ക്കാരുദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടേയും ചുമതലയല്ലേ? അപൂര്‍ണവും വസ്തുതാവിരുദ്ധവും വഴിതെറ്റിക്കുന്നതുമായ ഇത്തരമൊരു റിപ്പോര്‍ട്ട് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കി ജമ്മു-കാശ്മീരിനെ ഇന്ത്യയില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ആഗ്രഹിക്കുന്നവരുടെ കയ്യിലെ ആയുധമായി പരിണമിക്കും. ഇത് അനുവദിക്കപ്പെട്ടുകൂടാ.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: