കണ്ണൂര്‍: കെ. സുധാകരന് എം.പിക്കെതിരേ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പ്രശാന്ത് ബാബുവിന് പോലീസ് സംരക്ഷണമേര്‍പ്പെടുത്തി. രണ്ട് ഗണ്മാന്മാരുടെ സംരക്ഷണമാണ് ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ എസ്.പി രാഹുല്‍ ആര് നായരാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
അതേസമയം ഗണ്മാന്മാരുടെ സംരക്ഷണം ആവശ്യമില്ലെന്ന് എസ്.പിയെ അറിയിക്കുമെന്ന് പ്രശാന്ത് ബാബു പറഞ്ഞു. പ്രശാന്ത് ബാബുവിന്റെ ജീവന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇന്നലെ സി.പി.എം ആവശ്യപ്പെട്ടിരുന്നു.
സി.പി.എം നേതാവ് ഇ.പി. ജയരാജനെ വധിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് ഗൂഢാലോചന നടത്തിയെന്നാണ് സുധാകരന്റെ മുന്‍ ഡ്രൈവര്‍ കൂടിയായ പ്രശാന്ത് ബാബു വെളിപ്പെടുത്തിയത്. പ്രശാന്ത് ബാബുവിന് എന്തെങ്കിലും സംഭവിച്ചാല്‍ അതും തന്റെ പേരില്‍ വരുമെന്നും അതുകൊണ്ട് അദ്ദേഹത്തിന് എത്രയും പെട്ടെന്ന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും കെ.സുധാകരനും ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: