തിരുവനന്തപുരം: കേരളത്തിലെ അഞ്ച് സംഘടനകള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം.ഇവയുടെ പേരു വെളിപ്പെടുത്തുന്നില്ല. മതമൗലികവാദ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. ചില സംഘടനകള്‍ പത്രസ്ഥാപനം പോലും നടത്തുന്നു.കടുത്ത മതതീവ്രവാദികളാണ് ഈ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ആന്റ് ആക്ഷന്‍ (ഇസ്ര) ‘വികസനത്തിന് മേലുള്ള ഭീകരപ്രവര്‍ത്തനത്തിന്‍െറ ഭീഷണി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വന്‍തോതില്‍ പണം സമാഹരിക്കാനും റിക്രൂട്ട്മെന്റ് നടത്താനും ശേഷിയുള്ള സംഘടനകളാണിവ. ഇവരെ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. പ്രവര്‍ത്തനങ്ങള്‍ അതിര്‍വരമ്പു ഭേദിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ചിദംബരം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: