ലണ്ടന്‍: വിംബിള്‍ഡന്‍ ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ സ്പെയിനിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പുറത്തായി. ചാമ്പ്യന്‍ഷിപ്പില്‍ സീഡ് ചെയ്യപ്പെടാത്ത ചെക്ക് റിപ്പബ്ലിക്കിന്റെ ലൂക്കാസ് റസൂലിനോടാണ് നദാല്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത്.
അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റസൂല്‍, ടെന്നീസ് കോര്‍ട്ടിന്റെ രാജകുമാനെ കീഴടക്കിയത്. സ്കോര്‍: 6-7 (9), 6-4, 6-4, 2-6, 6-4. 2005നു ശേഷം ഇതാദ്യമായാണ് നദാല്‍ ഒരു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ തോറ്റു പുറത്താകുന്നത്. 26കാരനായ റസൂല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടി.
നദാലിനെതിരെയുള്ള വിജയത്തില്‍ തനിക്ക് ആശ്ചര്യമില്ല, പകരം അത്ഭുതമാണെന്നും തന്റെ ജീവിതത്തില്‍ ഇത്തരമൊരു മുഹൂര്‍ത്തം ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും മത്സരത്തിനു ശേഷം റസൂല്‍ പറഞ്ഞു. ഇതോടെ, നദാലിനെ പരാജയപ്പെടുത്തുന്ന, റാങ്കിംഗില്‍ ഏറ്റവും പിന്നിലുള്ള താരമായി റസൂല്‍. ലോക റാങ്കിംഗില്‍ നൂറാം സ്ഥാനത്താണ് റസൂല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: