സഗ്രേബ്: ക്രോയേഷ്യയില്‍ തലസ്ഥാനമായ സഗ്രേബിനു സമീപം ബസപടകത്തില്‍ എട്ടു പേര് മരിച്ചു. സെഗ്രബില്‍ നിന്നു 230 കിലോമീറ്റര്‍ അകലെ സഗ്രേബ് മോട്ടോര്‍ വേയിലാണ് അപകടം നടന്നത്. അപകടത്തില്‍ മരിച്ചവര്‍ ചെക്ക് റിപ്പബ്ലിക്ക് സ്വദേശികളാണ്.
അമിത വേഗതയില്‍ വന്ന ബസ് നിയന്ത്രണംവിട്ട് റോഡിനു സമീപത്തെ സുരക്ഷാ മതിലില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. നാല്പതിലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ യാത്രക്കാരെ ഗോസ്പിക് നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഏതാനും പേരെ ഹെലിക്കോപ്റ്ററില്‍ സഗ്രേബിലെ ആശുപത്രിയില്‍ എത്തിച്ചു.
ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് കരുതുന്നു. സംഭവത്തേത്തുടര്‍ന്ന് മോട്ടോര്‍വേ അടച്ചു. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: