Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുസ്ലീംലീഗ്‌ അന്നും ഇന്നും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2012, 10:16 pm IST
in Vicharam

ചത്ത കുതിരയെന്ന്‌ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു തന്നെ വിശേഷിപ്പിച്ച മുസ്ലീംലീഗിനെ പൊക്കിയെടുത്ത്‌ ജീവന്‍ നല്‍കി കേന്ദ്രത്തിലും കേരളത്തിലും മന്ത്രിസ്ഥാനങ്ങള്‍ നല്‍കി മുസ്ലീം പ്രീണനത്തിനുവേണ്ടി എന്ത്‌ ചെയ്യാനും തയ്യാറായിനില്‍ക്കുന്ന കോണ്‍ഗ്രസ്‌ ആസന്ന ഭാവിയില്‍ വീണ്ടും മതാടിസ്ഥാനത്തിലുള്ള ഒരു വിഭജനത്തിന്‌ മുസ്ലീംലീഗിനെ വളര്‍ത്തിക്കൊണ്ടുവരികയാണ്‌. അതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്‌ കിട്ടിയ വിജയം. തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായിനിന്ന്‌ മുസ്ലീംലീഗിന്‌ വോട്ട്‌ ചെയ്തു. കോണ്‍ഗ്രസ്‌ കഴിഞ്ഞാല്‍ യുഡിഎഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പ്രധാനപ്പെട്ട വകുപ്പുകള്‍ മിക്കതും അവര്‍ കൈക്കലാക്കി. ഭാരതത്തിലെ കോടിക്കണക്കിന്‌ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത്‌ പാക്കിസ്ഥാന്‍ നേടിയതിനുശേഷം ഇവിടെ അവശേഷിച്ചതാണ്‌ കേരളത്തിലെ മുസ്ലീംലീഗ്‌. കാര്യസാധ്യത്തിനുവേണ്ടി മതേതര മുഖംമൂടിയണിഞ്ഞ്‌ നടക്കുന്ന മുസ്ലീംലീഗിന്റെ ഉള്ളിലിരുപ്പ്‌ എന്തെന്ന്‌ മാറാട്‌ കലാപം വിളിച്ചുപറയുന്നുണ്ട്‌. യഥാര്‍ത്ഥ മുസ്ലീംലീഗ്‌ എപ്രകാരമായിരുന്നുവെന്ന്‌ മുഹമ്മദാലി ജിന്നയുടെ ‘ഡയറക്ട്‌ ആക്ഷന്‍’ നമുക്ക്‌ കാണിച്ചുതരുന്നു. ഇന്നത്തെ തലമുറയ്‌ക്ക്‌ ‘ഡയറക്ട്‌ ആക്ഷന്‍’ എന്ന്‌ കേട്ടിട്ടുള്ളതല്ലാതെ ആക്ഷന്‍ ഏതൊക്കെയാണെന്ന്‌ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവിടുത്തെ മാധ്യമങ്ങളും മതേതരത്വത്തിന്റെ പേരില്‍ അത്‌ വെളിപ്പെടുത്തുവാന്‍ തയ്യാറല്ല. അക്കാലത്തെ ജനസംഘം മാസികയില്‍ ഡയറക്ട്‌ ആക്ഷനെക്കുറിച്ചുള്ള ഒരു ലേഖനമുണ്ട്‌. ജനങ്ങളുടെ അറിവിലേക്കായി അത്‌ എടുത്തുചേര്‍ക്കുന്നു:

1946 ജൂലൈ 29 ന്‌ ബോംബെയില്‍ വച്ചുകൂടിയ മുസ്ലീംലീഗ്‌ കമ്മറ്റിയില്‍ മുഹമ്മദാലി ജിന്ന ഡയറക്ട്‌ ആക്ഷന്‍ പ്രമേയം അവതരിപ്പിച്ച്‌ പാസാക്കിയെടുത്തു. 23 നിര്‍ദ്ദേശങ്ങളടങ്ങിയ പ്രമേയം ഇന്ത്യ ഒട്ടുക്കുള്ള മുസ്ലീംലീഗ്‌ ശാഖകള്‍ക്ക്‌ അയച്ചുകൊടുത്തു. അതനുസരിച്ച്‌ ആദ്യത്തെ ഡയറക്ട്‌ ആക്ഷന്‍ 1946ലെ കല്‍ക്കട്ട കൂട്ടക്കൊലയായിരുന്നു. ഗാന്ധിജിയുടെ സന്ദര്‍ശനം കൊണ്ടൊന്നും നവ്ഖാലിയിലെ ഹിന്ദുക്കളുടെ കൂട്ടക്കൊല അവസാനിപ്പിക്കുവാന്‍ കഴിഞ്ഞില്ല. എവിടെയെങ്കിലും ഹിന്ദുക്കള്‍ പ്രതികാരം ചെയ്യാന്‍ തുടങ്ങിയാല്‍ ഉടന്‍ മരണംവരെ നിരാഹാരം കിടക്കാന്‍ തയ്യാറാകുന്ന ഗാന്ധിജി ഒരു നിരാഹാരത്തിനും തയ്യാറായില്ല. തന്റെ നിരാഹാരംകൊണ്ടൊന്നും മുസ്ലീങ്ങള്‍ കത്തി താഴെയിടുകയില്ലെന്ന്‌ അറിയാവുന്നതുകൊണ്ട്‌ അദ്ദേഹം അതിന്‌ തുനിഞ്ഞില്ല. ഡയറക്ട്‌ ആക്ഷന്‍ പ്രമേയത്തിലെ 23 നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്‌.

ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും പാക്കിസ്ഥാന്‍ ലഭിക്കുവാന്‍ വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കണം. പാക്കിസ്ഥാന്‍ സ്ഥാപിതമായാല്‍ ഇന്ത്യയെ ആക്രമിച്ച്‌ കീഴടക്കണം. ഇന്ത്യയിലെ സകലമാന ജനങ്ങളെയും ഇസ്ലാമിലേക്ക്‌ പരിവര്‍ത്തനം ചെയ്യണം. ഓരോ മുസല്‍മാനും അഞ്ച്‌ ഹിന്ദുക്കള്‍ക്ക്‌ തുല്യമായതിനാല്‍ അഞ്ച്‌ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഒരു മുസ്ലീമിന്‌ നല്‍കണം. പാക്കിസ്ഥാന്‍ സാമ്രാജ്യം സ്ഥാപിക്കുന്നതുവരെ താഴെ കുറിക്കുന്ന നടപടികളെടുക്കണം.

ഹിന്ദുക്കളുടെ എല്ലാ ഫാക്ടറികളും കടകളും ചുട്ടുകരിച്ച്‌ നശിപ്പിക്കുകയും കൊള്ളമുതല്‍ ലീഗ്‌ ഓഫീസില്‍ എത്തിക്കുകയും വേണം. പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ എല്ലാ മുസ്ലീങ്ങളും ആയുധം കൊണ്ടുനടക്കണം. ലീഗില്‍ ചേരാത്ത എല്ലാ ദേശീയ മുസ്ലീങ്ങളെയും രഹസ്യമായി കൊലചെയ്യണം. ഹിന്ദുക്കളെ ക്രമേണ കൊന്നുകൊണ്ട്‌ അവരുടെ എണ്ണം കുറയ്‌ക്കണം. എല്ലാ ക്ഷേത്രങ്ങളും നശിപ്പിക്കണം. എല്ലാ ഗ്രാമങ്ങളിലും ജില്ലകളിലും മുസ്ലീംലീഗ്‌ ചാരന്മാര്‍ ഉണ്ടായിരിക്കണം. മാസത്തില്‍ ഓരോ കോണ്‍ഗ്രസ്‌ നേതാക്കന്മാരെ രഹസ്യ ഗ്രൂപ്പുകള്‍ കൊല്ലണം. കോണ്‍ഗ്രസ്‌ ജില്ലാ ഓഫീസുകള്‍ രഹസ്യമായി നശിപ്പിക്കുവാന്‍ ഓരോരുത്തരെ നിയോഗിക്കണം. കറാച്ചി, മുംബൈ, കല്‍ക്കട്ട, മദ്രാസ്‌, ഗോവ, വിശാഖപട്ടണം എന്നീ നഗരങ്ങള്‍ 1946 ഡിസംബര്‍ മുതല്‍ മുസ്ലീംലീഗ്‌ വളണ്ടിയറന്മാര്‍ നിശ്ചലമാക്കണം. ഹിന്ദുക്കളുടെ കീഴില്‍, പട്ടാളത്തിലായാലും സര്‍ക്കാരിലായാലും പ്രൈവറ്റ്‌ കമ്പനികളിലായാലും മുസ്ലീങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാകരുത്‌. ഇന്ത്യ കീഴടക്കാനുള്ള അവസാന ആക്രമത്തിനുവേണ്ടി ഇന്ത്യയൊട്ടാകെ, കോണ്‍ഗ്രസ്‌ സര്‍ക്കാരുകളെ മുസ്ലീങ്ങള്‍ അട്ടിമറിക്കണം. മുസ്ലീംലീഗിന്റെ ആക്രമണത്തിനും മുസ്ലീം സാമ്രാജ്യം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ആയുധങ്ങളുടെ നിര്‍മ്മാണത്തിന്‌ ധനസഹായം നല്‍കും. പഞ്ചാബ്‌, സിന്ധ്‌, ബംഗാള്‍ എന്നിവിടങ്ങളിലായിരിക്കും ആയുധനിര്‍മ്മാണം നടക്കുക.

മുംബൈ, കല്‍ക്കട്ട, ദല്‍ഹി, മദ്രാസ്‌, ബംഗളൂരു, ലാഹോര്‍, കറാച്ചി നഗരങ്ങളിലുള്ള മുസ്ലീംലീഗ്‌ ശാഖകളില്‍ ആയുധങ്ങള്‍ വിതരണം ചെയ്യണം. എല്ലാ മുസ്ലീംലീഗ്‌ അംഗങ്ങളും എപ്പോഴും ആയുധങ്ങള്‍ കൊണ്ടുനടക്കണം. ചുരുങ്ങിയത്‌ ഒരു പോക്കറ്റ്‌ കത്തിയെങ്കിലും. ഹിന്ദുക്കള്‍ക്കെതിരായി യുദ്ധം ചെയ്യുവാന്‍ എല്ലാ വാഹനസൗകര്യങ്ങളും ഉപയോഗപ്പെടുത്തണം. 1946 ഒക്ടോബര്‍ 18 മുതല്‍ ഹിന്ദു സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മതപരിവര്‍ത്തനം നടത്തുകയും വേണം. ഹിന്ദു സംസ്കൃതിയെ നശിപ്പിക്കണം. എല്ലാ ലീഗുകാരും ഹിന്ദുക്കളോട്‌ എല്ലാ സമയവും ക്രൂരമായി പെരുമാറണം. അവരെ സാമൂഹ്യമായും സാമ്പത്തികമായും മറ്റ്‌ എല്ലാ രംഗങ്ങളിലും “ബോയ്‌കോട്ട്‌” ചെയ്യുകയും വേണം. ഒരു മുസ്ലീമും ഹിന്ദുവ്യാപാരികളില്‍നിന്നും സാധനങ്ങള്‍ വാങ്ങരുത്‌. ഹിന്ദുക്കള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ബഹിഷ്ക്കരിക്കണം. എല്ലാ മുസ്ലീംലീഗ്‌ അംഗങ്ങളും ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും 1946 സപ്തംബര്‍ 15മുതല്‍ നടപ്പിലാക്കുകയും വേണം.

സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്‌ കാര്യം സാധിക്കാന്‍ വേണ്ടിയാണ്‌ കേരളത്തിലെ മുസ്ലീംലീഗ്‌ ശ്രമിക്കുന്നത്‌. പഴയ നിലപാടുകള്‍ നടപ്പാക്കാന്‍ കഴിയുകയില്ലെന്നറിഞ്ഞുകൊണ്ടാണ്‌ മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ ജനങ്ങളെ പ്രതേകിച്ച്‌ ഹിന്ദുക്കളെ വഞ്ചിക്കുന്നത്‌. അവസരം കിട്ടിയാല്‍ അവര്‍ തനിനിറം വെളിവാക്കും. അതിനുള്ള തെളിവാണ്‌ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന മാറാട്‌ കൂട്ടക്കൊലയും ഇപ്പോള്‍ കാസര്‍കോഡും മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിലും നടക്കുന്ന ഹിന്ദുവിരുദ്ധ കലാപങ്ങളും.

കെ.പത്മനാഭന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.