മുംബൈ: ബോളിവുഡ് നടന് രാജേഷ് ഖന്നയുടെ ആരോഗ്യനില വീണ്ടും വഷളായതായി റിപ്പോര്‍ട്ട്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഇന്നലെ മകളുടെ ഭര്‍ത്താവും ബോളിവുഡ് താരവുമായ അക്ഷയ്കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉദര സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ഭാര്യയും സിനിമാ താരവുമായ ഡിംപിള്‍ കപാഡിയയും മകള്‍ റിങ്കിയും രാജേഷിനൊപ്പമുണ്ട്. ഹിന്ദി സിനിമാ ലോകത്തെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്നാണ് കാക എന്നു വിളിപ്പേരുളള രാജേഷ് ഖന്ന അറിയപ്പെടുന്നത്. 1969നും 72നും ഇടയില്‍ തുടര്‍ച്ചയായി 15 സൂപ്പര്‍ ഹിറ്റ് സിനിമകളിലെ നായകനായിരുന്നു രാജേഷ് ഖന്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: