അഹമ്മദാബാദ്: 135-ാമത് ജഗന്നാഥ രഥ ഘോഷയാത്ര ഗുജറാത്തില്‍ നടന്നു. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിക്കൊണ്ടാണ് 400 വര്‍ഷം പഴക്കമുള്ള ജമാല്പൂരിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര ഇന്നലെ ആരംഭിച്ചത്.
പാരമ്പര്യമായി നടത്തിവരുന്ന ജഗന്നാഥന്റെ കാല്പ്പാദങ്ങള് കഴുകല്‍ ചടങ്ങ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു. അതിനുശേഷമാണ് ജഗന്നാഥന്റെയും ബാല്ദേവിന്റെയും ദേവി സുബദ്രയുടെയും ഘോഷയാത്ര ആരംഭിച്ചത്. ലോക പ്രശസ്തമായ രഥ ഘോഷയാത്രയാണ് ഗുജറാത്തിലേത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഘോഷയാത്രയില്‍ പങ്കെടുക്കുവാനായി ഇവിടെ എത്തിയതെന്നും മോഡി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗുജറാത്തിന്റെ വികസനത്തിനും സമാധാനത്തിനും വേണ്ടി താന്‍ ജഗന്നാഥനോട് പ്രാര്ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദൈവത്തിന്റ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമെ സംസ്ഥാനത്ത് ഏകതയും സദ്ഭാവനയും ഉണ്ടാകുകയുള്ളുവെന്നും മോഡി പറഞ്ഞു.
14 കിലോമീറ്ററോളം സഞ്ചരിക്കുന്ന രഥങ്ങള്‍ അവിടുത്തെ പ്രധാന നഗരങ്ങളായ കാല്‍പൂര്‍,പ്രേം ദര്‍വാജാ, ദല്‍ഹി ചക്ലാ,ദരിയാപൂര്‍ ഷാഹ്പൂര്‍ എന്നിവിടങ്ങളിലും സഞ്ചരിക്കും.
വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഇന്നലെ ഗുജറാത്തില്‍ ഒരുക്കിയിരുന്നത്.ഏതാണ്ട് 20,000 പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരുന്നത്.ആദ്യമായി ജി പി സി ക്യാമറകളും പോലീസ് ഇവിടെ ഉപയോഗിച്ചു. എസ് ആര് പി പാരാമിലിറ്ററി ഉദ്യോഗസ്ഥരേയും പ്രധാന മേഖലകളില്‍ വിന്യസിച്ചിട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: