റിയോ ഡി ജെയിനെറോ: പ്രതിരോധ മേഖലയിലെ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. റിയോ പ്ലസ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മികച്ച രീതിയിലാണ് പോകുന്നതെന്നും ഇനിയും ഇത് തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും േ#പ്രധാനമന്ത്രിയെ അനുഗമിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി അറിയിച്ചു.
2015 ആകുമ്പോഴേക്കും ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രതിരോധ സഹകരണം 100 ബില്ല്യണ്‍ ഡോളറിന്റേതാക്കി ഉയര്‍ത്തുവാനും തീരുമാനിച്ചിട്ടുണ്ട്.സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയിലെ കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപം നടത്തുവാനും മന്മോഹന് ക്ഷണിച്ചിട്ടുണ്ട്.ചൈനയിലേക്ക് അരി കയറ്റുമതി ചെയ്യുന്നത് ഉടന്‍ ആരംഭക്കുമെന്നും രഞ്ജന്‍ മത്തായി പറഞ്ഞു.
ചൈനയുമായി ഇന്ത്യക്ക് നല്ല ബന്ധമാണ് ഉളളതെന്ന് മന്മോഹന് പിന്നീട് മാധ്യമപ്രലര്ത്തകരോട് പറഞ്ഞു.ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള അതിര്‍ത്തി വിഷയങ്ങളും ഇരുവരും ചര്‍ച്ചചെയ്തു.ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സമാധാന സുരക്ഷാ ഉടമ്പടിയില്‍ ഇരുരാഷ്ട്രങ്ങളും നേരത്തേ ഒപ്പു വെച്ചിരുന്നു.
2006 ല്‍ ചൈനീസ് പ്രസിഡന്റ് ഹുജിന്റാവോ ഇന്ത്യ സന്ദര്‍ശിച്ചതിനുശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്.ആറു വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഇന്ത്യയില്‍ എത്തിയെങ്കിലും ഇരു നേതാക്കളും കുടിക്കാഴ്ച്ച നടത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: