അമൃതസര്‍: ഈ മാസം 29 ന് ലാഹോറില്‍ നടക്കുന്ന മഹാരാജ രഞ്ജിത്ത് സിംഗിന്റെ രക്തസാക്ഷിദിനാചരണത്തില്‍ പങ്കെടുക്കുവാന്‍ വിസക്ക് അപേക്ഷ നല്കിയ ഹിന്ദുക്കളുടേയും സഹജദാരി സിക്കുകാരുടേയും അപേക്ഷ ദല്‍ഹിയിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷന് തള്ളി.
ഷിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റി (എസ്ജിപിസി), അന്താരാഷ്ട്ര ബായി മര്‍ദാന യാഡ്ഗരി കീര്ത്തന് ദര്‍ബാര്‍ സൊസൈറ്റി, കേല്റ മിഷന് കമ്മറ്റി തുടങ്ങിയ നിരവധി സിക്ക് സംഘടനകളാണ് തങ്ങളുടെ സംഘാംഗങ്ങള്‍ക്ക് വേണ്ടി വിസക്കായി അപേക്ഷിച്ചതെന്ന് സംഘടനാ പ്രസിഡന്റ് ഹര്‍പാല്‍ സിംഗ് ബുലാര്‍ അഭിപ്രായപ്പെട്ടു.
ഇത് സംബന്ധിച്ച് പാക്കിസ്ഥാന് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്ന് പാക്കിസ്ഥാന് സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മറ്റി സനം സിംഗ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഇതുവഴി യാതൊരു ഫലവും ഉണ്ടാകാത്ത അവസ്ഥയാണ്.
ഇതിനുമുമ്പ് പാക്കിസ്ഥാന് ഹൈക്കമ്മീഷന് അപേക്ഷിച്ചവര്‍ക്കെല്ലാം വിസ അനുവദിച്ചിരുന്നു. എന്നാലിപ്പോള്‍ വിസക്കുള്ള 50 ശതമാനം അപേക്ഷകളും നിരസിക്കുകയാണെന്നും 310 വിശ്വാസികള്‍ക്കുവേണ്ടിയാണ് വിസക്കുവേണ്ടി അപേക്ഷിച്ചതെന്നും എസ്ജിപിസി വക്താവ് ജസ്പാല്‍ സിംഗ് പറഞ്ഞു.
എല്ലാ സിഖ് വിശ്വാസ സംഘടനകളും മന്ത്രി പര്‍ണീത് കൗറുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തുമെന്ന് നാന്‍ങ്കന സാഹിബ് സിക്ക് യാത്രിജാതാ സ്വരന്‍ സിംഗ് പ്രസിഡന്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: