കൊച്ചി: ഷുക്കൂര്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഭീഷണിപ്പെടുത്തുന്നതായി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ അറിയിച്ചു. നേതാക്കളുടെ ഭീഷണിയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഷുക്കൂര്‍ വധക്കേസിലെ പന്ത്രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് പോലീസ് സത്യവാങ്ങ്മൂലം നല്‍കിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും പോലീസ് സത്യവാങ്ങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: