കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ കോലം കത്തിച്ചു. യൂത്ത് ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അഹമ്മദിന്റെ കോലം കത്തിച്ചത്.
ഇരുപതോളം യൂത്ത് ലീഗ് നേതാക്കള്‍ കരിങ്കൊടിയുമായി കണ്ണൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന നേതൃത്വത്തിനെതിരേ മുദ്രാവാക്യമുയര്‍ത്തിയ ഇവര്‍ പ്രകടനത്തിനൊടുവില്‍ ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നില്‍ അഹമ്മദിന്റെ കോലം കത്തിക്കുകയായിരുന്നു. എന്നാല്‍ പ്രകടനം എത്തും മുന്‍പേ നേതാക്കള്‍ ഓഫിസ് അടച്ചു പൂട്ടി സ്ഥലം വിട്ടിരുന്നു.
ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവിയെ നാമനിര്‍ദേശം ചെയ്തതിലുള്ള പ്രതിഷേധമാണു പരസ്യ പ്രതിഷേധത്തിനു കാരണം. മുസ്ലിം ജില്ലാ നേതൃത്വത്തിനെതിരേ ഏറെ നാളുകളായി പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം നിലനിന്നിരുന്നു.
കഴിഞ്ഞ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ അബ്ദുള്‍ ഖാദര്‍ മൗലവിയെ നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ ഇതിനെതിരേ ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തി. നിരീക്ഷകനായിരുന്ന പി.കെ.കെ. ബാവയെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഇതേത്തുടര്‍ന്നു പുനഃസംഘടന തത്കാലത്തേക്കു മാറ്റി വച്ചിരുന്നു.
എന്നാല്‍ സംസ്ഥാന നേതൃത്വം അബ്ദുള്‍ ഖാദര്‍ മൗലവിയെ ഏകപക്ഷീയമായി നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ഈ ഏകപക്ഷീയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് ലീഗ് പ്രകടനവും കോലം കത്തിക്കലും നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: