ബീജിങ്: ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ ബസ് മലയിടുക്കിലേയ്ക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 17 പേര് മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശികസമയം, ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
കിഴക്കന്‍ ജിയാംഗ്സു പ്രവിശ്യയില്‍ നിന്നു ഫുജിയാന്‍ പ്രവിശ്യയിലെ സിയാമന്‍ നഗരത്തിലേയ്ക്കു പോകുന്ന ദീര്‍ഘദൂര ബസാണ് അപകടത്തില്‍പ്പെട്ടത്. ഫുജിയാനിലെ നിംഗ്ദെ നഗരത്തിനു സമീപാണ് അപകടം നടന്നത്. അപകടകാരണം അറിവായിട്ടില്ല. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതപ്പെടുന്നു.
മോശം റോഡുകളും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം നിരവധി പേരാണു ചൈനയില്‍ വാഹനാപകടത്തില്‍ മരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: