ലണ്ടന്‍: യുകെ പോലീസിന്റെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം യുട്യൂബില്‍നിന്നും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന 640 വീഡിയോകള്‍ നീക്കം ചെയ്തിരുന്നതായി ഗൂഗിള്‍ അറിയിച്ചു. യുകെയിലെ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ പരാതിയെത്തുടര്‍ന്നാണ് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന അഞ്ച് അക്കൗണ്ടുകള്‍ നീക്കം ചെയ്തതെന്ന് പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ വ്യക്തമാക്കി.
അതേസമയം മറ്റ് രാജ്യങ്ങളുടെ അപേക്ഷ നിരസിച്ചതായും കമ്പനി അറിയിച്ചു. ഇത് കൂടാതെ സൈന്യത്തെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും സംബന്ധിച്ച് ആറ് വീഡിയോകള്‍ യുട്യൂബില്‍നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ഗൂഗിള്‍ നിരസിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാക് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ഉത്തരവാണ് ഗൂഗിള്‍ തള്ളിയത്.
2011 ജൂലൈ മുതല്‍ ഡിസംബര്‍ വരെ 6,989 ഇനങ്ങള്‍ക്കായി 461 കോടതി ഉത്തരവുകളും 4,925 ഇനങ്ങള്‍ക്കായി 546 അപേക്ഷകളും ലഭിച്ചതായും അതില്‍ 43 ശതമാനം കേസുകള്‍ പരിഗണിച്ചതായും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രസംഗങ്ങള്‍ സംബന്ധിച്ചുള്ള വീഡിയോകള്‍ക്കാണ് കൂടുതല്‍ അപേക്ഷ വന്നിരിക്കുന്നതെന്ന് ഗൂഗിളിന്റെ മുതിര്‍ന്ന നയനിരീക്ഷകന് ഡൊറോത്തി ചോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: