പെഷവാര്‍: പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുങ്ക്വാ പ്രവിശ്യയില്‍ വിവാഹച്ചടങ്ങിനിടെ നൃത്തം വെക്കുകയും പാട്ടു പാടുകയും ചെയ്തതിന്റെ പേരില്‍ ഗോത്ര വിഭാഗം വധിച്ച അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്.പക്തുങ്ക്വാ പ്രവിശ്യാ വിവരാവകാശ വകുപ്പ് മന്ത്രി മിയാല്‍ ഇഫ്തിഖര്‍ ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ അഞ്ചുപേരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഇവര്‍ കൊല്ലപ്പെട്ടതിന് ഒരു തെളിവും സര്‍ക്കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ വധിച്ച സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത് റദ്ദാക്കണമെന്നും സ്ത്രീകളെ വധിച്ചുവെന്ന വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇഫ്തിഖര്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ഗ്രാമീണ മേഖലയില്‍ നടന്ന ഒരു വിവാഹ ചടങ്ങിനിടെ നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്ത അഞ്ച് സ്ത്രീകളേയും രണ്ട് പുരുഷന്മാരേയും വധശിക്ഷക്ക് വിധിച്ചിരുന്നു. ഗ്രാമത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ലംഘനം നടത്തിയതിന്റെ പേരിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ സംഘത്തിലെ സ്ത്രീകളെ മാത്രമാണ് ഗോത്ര വിഭാഗം വധിച്ചതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
സംഘത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടെ സഹോദരിയേയും അവരുടെ രക്ഷിതാക്കളേയും അന്വേഷണ കമ്മീഷന് ചോദ്യം ചെയ്യുകയും വസ്തുതകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതില്‍നിന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ടതായി യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം. വിവാഹചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ ജിര്ഗോ സമ്പ്രദായത്തേയും പക്തുന് പാരമ്പര്യത്തിനേയും താഴ്ത്തിക്കെട്ടുകയാണ് ചെയ്യുന്നതെന്നും ഇഫ്തിഖര്‍ പറഞ്ഞു. പ്രാദേശിക ഗോത്ര തലവന്മാരോ കൊഹിസ്താനിലെ പണ്ഡിതന്മാരോ പെണ്‍കുട്ടികളെ വധിക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജഗന് മോഹനെതിരായ സ്വത്ത് കേസില്‍ ശ്രീനിവാസനെ ചോദ്യം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: