ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ക്വറ്റയില്‍ ഷിയാ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസിനെ ലക്ഷ്യമാക്കി ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമുംഗ്ലി റോഡില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഥോറിറ്റി കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
ബലൂചിസ്ഥാന്‍ യൂണിവേഴ്സിറ്റി ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് സമുംഗിലെ റോഡിലെത്തിയപ്പോള്‍ റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റവരില്‍ നാല് വിദ്യാര്‍ത്ഥിനികളും പോലീസുകാരും ഉള്‍പ്പെടും. പരിക്കേറ്റ 12 വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: