മുംബൈ: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് വായ്പാ നയം പുതുക്കിയേക്കുമെന്ന് സൂചന. നാളെ ചേരുന്ന അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ നേരിയ കുറവ് വരുത്തിയേക്കും.
റിപ്പോ നിരക്ക് കാല് ശതമാനവും(.25%) കരുതല്‍ ധനാനുപാത നിരക്ക്(സിആര്‍ആര്‍) ഒരു ശതമാനവും കുറയ്ക്കുമെന്നാണ് സൂചന. പണപ്പെരുപ്പം കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയത്.
എന്നാല്‍ ഇത് രാജ്യത്തെ വ്യവസായ, നിര്‍മാണ, ഉല്പാദന മേഖലകളെ ദോഷമായി ബാധിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്ക് തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: