ന്യൂദല്‍ഹി: അഞ്ചു വര്‍ഷത്തിനുള്ളില്‍ ആദ്യമായി സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. എന്നാല്‍ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് അമ്പത്തിയഞ്ചാം സ്ഥാനമാണുള്ളത്.
സ്വിസ് ബാങ്കുകളിലെ മൊത്തം വിദേശ നിക്ഷേപം 90 ട്രില്യണ്‍ രൂപയാണ്. ഇതില്‍ ഇന്ത്യക്കാരുടെ സംഭാവന 12,700 കോടി രൂപയും. അതായത് 0.14 ശതമാനം. നിക്ഷേപത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് യു.കെയാണ് (20%). യു.എസ് (18%), വെസ്റ്റിന്‍ഡീസ്, ജേഴ്സി, ജര്‍മനി, ബഹാമസ്, ഗണ്സെ, ലക്സംബര്‍ഗ്, പനാമ, ഫ്രാന്‍സ്, ഹോങ്കോങ്, കയ്മാന്‍ ഐലന്റ്, ജപ്പാന്, സിംഗപ്പുര്‍, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലന്‍ഡ്, റഷ്യ, സൗദി അറേബ്യ, യു.എ.ഇ എന്നിവര്‍ തൊട്ടു പിന്നിലുണ്ട്.
സ്വിസ് നാഷണല്‍ ബാങ്കാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. പാക്കിസ്ഥാനു പട്ടികയില്‍ അമ്പത്തിരണ്ടാം സ്ഥാനമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: