കാസര്‍കോട്: കാസര്‍കോട്ട് പ്ലാന്റേഷന് കോര്‍പ്പറേഷനില്‍ കെട്ടികിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ നടപടികള്‍ ആരംഭിച്ചു. പെരിയ, രാജപുരം, ചീമേനി എന്നിവിടങ്ങളിലെ ഗോഡൗണുകളിലായി 1638 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് കെട്ടികിടക്കുന്നത്.
പെരിയയിലെ 915 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് ആദ്യ ഘട്ടത്തില്‍ നീക്കുന്നത്. സുരക്ഷിതമായ കണ്ടെയിനറുകളിലേക്കാണ് ഇവ മാറ്റുന്നത്. വിപുലമായ ക്രമീകരണങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ മൂന്ന് സോണുകളായി തിരിച്ചിട്ടുണ്ട്. റെഡ് സോണില്‍ നിര്‍വീര്യമാക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെടുന്ന സാങ്കേതിക വിദഗ്ദ്ധരും യെല്ലോ സോണില്‍ മെഡിക്കല്‍ സംഘവും ഗ്രീന്‍ സോണില്‍ മാധ്യമ പ്രവര്‍ത്തകരും നിരീക്ഷകരുമാണുള്ളത്.
സ്റ്റോഖ്ഹോം കണ്‍വെന്‍ഷനില്‍ നിരീക്ഷകനായിരുന്ന ഡോ.സി.ജയകൃഷ്ണന് അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗങ്ങള്‍, അഗ്നിശമന സേന, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സ്ഥലത്തുണ്ട്. നാളെ രാജപുരം, ചീമേനി എന്നിവിടങ്ങളിലെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യും.
ഡി.ആര്.ഡി.ഒയുടെ നേതൃത്വത്തിലായിരിക്കും നിര്‍വ്വീര്യമാക്കല്‍ പ്രക്രിയ നടക്കുക. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: