ബെയ്ജിംഗ്: ബഹിരാകാശത്തെത്തുന്ന ആദ്യചൈനീസ് വനിത എന്ന വിശേഷണം സ്വന്തമാക്കാന്‍ ലിയു യാങ്ങ് പുറപ്പെട്ടു. ഗോബി മരുഭൂമിയിലെ ജിയുഖ്വാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു ചൈന ബഹിരാകാശത്തേക്ക് ആദ്യയാത്രക്കാരിയെ അയച്ചത്. ഇന്നലെ വൈകിട്ട് ഷെന്‍ഷു 9 എന്ന ബഹിരാകാശപേടകത്തിലായിരുന്നു ലിയു യാങ്ങിന്റെ യാത്ര.
ജിംഗ് ഹെയ്പെങ്ങ്, ലിയു വാങ്ങ് എന്നീ പുരുഷസഹയാത്രികര്ക്കൊപ്പമാണ് ലിയു യാങ്ങ് പുറപ്പെട്ടത്. ചൈനീസ് വനിതകളുടെ പ്രതീക്ഷയെന്നാണ് തന്റെ യാത്രയെ ലിയു വിശേഷിപ്പിച്ചത്. 34കാരിയായ ലിയു വ്യോമസേന പെയിലറ്റാണ്. പക്ഷികള്‍ ഇടിച്ച് അപകടത്തിലായ വിമാനം അപകടം കൂടാതെ അതിസാഹസികമായി നിലത്തിറക്കിയതിലൂടെ പ്രശസ്തി നേടിയ വനിതാ പെയിലറ്റാണ് ലിയു.
അമേരിക്കയേയും റഷ്യയേയും പോലെ സ്ഥിരം ബഹിരാകാശകേന്ദ്രം സ്ഥാപിക്കുക എന്നതാണ് ആഗോളരംഗത്തെ നിര്‍ണ്ണായക സാമ്പത്തികശക്തിയായി വളരുന്ന ചൈനയുടെ ഉദ്ദേശ്യം. ലിയുവിനും സംഘത്തിനും മിഷന് പൂര്‍ത്തിയാക്കാന്‍ പത്ത് ദിവസം വേണ്ടിവരും. മിഷന് വിജയിച്ചാല്‍ ചന്ദ്രനിലേക്കുള്ള യാത്ര ഉള്‍പ്പെടെയുള്ള ബഹിരാകാശ പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള നീക്കത്തിലാണ് ചൈന. 2003 ലാണ് ചൈന ആദ്യമായി ബഹിരാകാശത്തേക്ക് മനുഷ്യനെ അയച്ചത്. തുടര്‍ന്ന് 2005 ല്‍ രണ്ട് പേരെയും 2008ല്‍ മൂന്ന് പേരെയും ചൈന ബഹിരാകാശത്തെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: