വാഷിങ്ങ്ടണ്‍: സിറിയന്‍ ഭരണകൂടത്തെ സഹായിക്കുന്നതിനെതിരെ റഷ്യയ്ക്ക് യുഎസിന്റെ മുന്നറിയിപ്പ്.രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ സഹായിക്കുന്നത് റഷ്യയാണെന്നും എന്നാല്‍ ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് പറഞ്ഞു.ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍ അന്തര്‍ദേശീയ സമൂഹമുള്‍പ്പെടെയുള്ള അംഗങ്ങള്‍ അറബ് ലീഗ് സമാധാന ധൂതന്‍ കോഫി അന്നന്റെ സമാധാന പദ്ധതികള്‍ ഉടന്‍ തന്നെ നടപ്പാക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും ഹിലരി പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുമായി ഇന്നലെ വാഷിംഗ്ടണില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഹിലാരി ഇക്കാര്യമറിയിച്ചത്.
അസദ് ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000 തികഞ്ഞതായാണ് യുഎന്‍ നല്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇതിനിടയില്‍ സിറിയക്കെതിരെ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സ് രംഗത്തെത്തിയിട്ടുണ്ട്.
സിറിയ്ക്ക് ആയുധങ്ങള്‍ നല്കുന്ന റഷ്യയുടെ നടപടി നിര്ത്തിവെയ്ക്കണെന്നും ഹിലരി ആവശ്യപ്പെട്ടു.അസദ് ഭരണകൂടത്തിന് നല്‍കിവരുന്ന എല്ലാ സൈനിക സഹായങ്ങളും നിര്‍ത്തിവെയ്ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹെലികോപ്റ്റര്‍ ആക്രമണത്തിനുള്ള സഹായം നല്‍കുന്നത് റഷ്യ നേരത്തേ ഹിലരി ആരോപിച്ചിരുന്നു.എന്നാല്‍ ഈ ആരോപണം റഷ്യ നിരാകരിച്ചിരുന്നു.എന്നാല്‍ റഷ്യയല്ല മറിച്ച് അമേരിക്കയാണ് സിറിയയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതെന്നും റഷ്യ കുറ്റപ്പെടുത്തിയിരുന്നു.റഷ്യയുടെ ആരോപണം ഹിലരി നേരത്തെതന്നെ നിരാകരിച്ചിരുന്നു.സിറിയയ്ക്ക് യുഎസ് ഒരു തരത്തിലുമുള്ള സൈനിക സഹായവും നല്‍കുന്നില്ലെന്നും സിറിയയില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി വൈദ്യ സഹായമുള്‍പ്പെടെയുള്ള സഹായങ്ങളാണ് യുഎസ് നല്‍കുന്നതെന്നും ഹിലരി പറഞ്ഞു.52 മില്ല്യണ്‍ ഡോളറാണ് യുഎസ് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം സിറിയയില്‍ നടന്ന കൂട്ടക്കൊലയില്‍ 100 ലധികം പേര് കൊല്ലപ്പെട്ടിരുന്നു.അറബ് ലീഗ് സമാധാനധൂതന് കോഫി അന്നന് മുന്നോട്ടുവെച്ച സമാധാന പദ്ധതികള്‍ നടപ്പാക്കുന്നതിനിടയിലാണ് ഇത്രയധികംപേര്‍ കൊല്ലപ്പെട്ടത്.ഇതിനെ യുഎന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അപലപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: