മോസ്കോ: സിറിയയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പര്യവസാനത്തിനായി അന്തര്‍ദ്ദേശീയ ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ഗി ലാവ്റോ പറഞ്ഞു. സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങല്ക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് റഷ്യ യുഎന്‍ ചര്‍ച്ച മുന്നോട്ട് വച്ചത്. ഈ ചര്‍ച്ചയില്‍ സിറിയക്കുമേല്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുന്ന എല്ലാ രാജ്യങ്ങളും പങ്കെടുക്കും. യുഎന്‍ അറബ് ലീഗിന്റേയും സ്ഥാനപതിയായ കോഫി അന്നന് മുന്നോട്ട് വെച്ച പ്രമേയം യുഎസ് സുരക്ഷാ സമിതി അംഗീകരിച്ചു. ഇത് നടപ്പിലാക്കാന്‍ സിറിയ ശ്രമിക്കണം. ഇതിനുവേണ്ടിയാണ് റഷ്യ ഇത്തരത്തിലൊരു അന്തര്‍ദ്ദേശീയ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നതെന്ന് ലാവ്റോ പറഞ്ഞു.
സിറിയയ്ക്കുവേണ്ടിയുള്ള യുഎസ് പിന്തുണയോടുകൂടിയ ചര്‍ച്ചയില്‍ യുഎന്‍ രക്ഷാസമിതിയുടെ അഞ്ച് സ്ഥിരാംഗങ്ങളെയും സിറിയയുടെ അയല്‍രാജ്യങ്ങളായ ഇറാന്, ഇറാഖ്, ലെബനന്, ജോര്‍ദാന്‍,തുര്‍ക്കി, സൗദി അറേബ്യയെയും അറബ് ലീഗിനെയും യൂറോപ്യന്‍ യൂണിയനെയും ഉള്‍പ്പെടുത്തുമെന്നാണ് മോസ്കൊ വിശ്വസിക്കുന്നത്. യുഎന്‍ അറബ് ലീഗ് നിര്‍ദ്ദേശിച്ച പ്രമേയം യുഎന്‍ സുരക്ഷാ സമിതി അംഗീകരിച്ചുവെങ്കിലും ചര്‍ച്ചയില്‍ പാസായാല്‍ മാത്രമേ ഇത് സിറിയക്ക് നടപ്പിലാക്കാന്‍ സാധിക്കൂ. ഈ തടസ്സങ്ങള്‍ മാറ്റുന്നതിന് സിറിയ ശ്രമിക്കണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. യുഎന്‍ കണക്കുപ്രകാരം 10,000 പേര് ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. 2011 മാര്‍ച്ച് മുതലാണ് പ്രസിഡന്റ് അസദിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്.
ഇതിനിടെ റഷ്യ സിറിയയിലേക്ക് ആക്രമണ ഹെലികോപ്ടര്‍ അയച്ചു. അറബ് രാജ്യങ്ങളില്‍ പതിനഞ്ചുമാസമായി കലാപം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ഭരണകൂടത്തിന് ഇത് പുതിയ വിവരമാണെന്നും റഷ്യ ഹെലികോപ്ടറുകള്‍ കൊടുത്തത് മൂലം സിറിയയിലെ സംഘര്‍ഷം നാടകീയമായി വര്‍ധിക്കുമെന്നും ഇന്നലെ ബ്രൂക്കിങ് ഇന്‍സ്റ്റിറ്റിയൂഷനിലെ ഒരു പരിപാടിയില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: