കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. 120 രൂപ വര്‍ധിച്ച് പവന് വില 22,080 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2760 രൂപയെന്ന നിരക്കിലാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്. 22,120 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ റെക്കോര്‍ഡ്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: