കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധത്തെത്തുടര്‍ന്ന് ഒഞ്ചിയത്ത് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ആര്‍എംപിക്കാര്‍ നടത്തുന്ന ആക്രമണം സര്‍ക്കാരിന്റെ അറിവോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ആര്‍എംപിക്കാരുടെ ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ പാര്‍ട്ടി ഏറ്റെടുത്ത് നവീകരിക്കുമെന്നും പിണറായി ഒഞ്ചിയത്ത് പറഞ്ഞു. ഒഞ്ചിയം, ഓര്‍ക്കാട്ടേരി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു പിണറായി.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം ആദ്യമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഒഞ്ചിയത്തെത്തുന്നത്. ആക്രമണത്തിനിരയായ പ്രവര്‍ത്തകരുടെ വീടുകളും പാര്‍ട്ടി ഓഫിസുകളുമാണ് പിണറായി സന്ദര്‍ശിക്കുന്നത്. വൈകിട്ട് ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ചിട്ടുള്ള പൊതുയോഗത്തില്‍ പിണറായി പങ്കെടുക്കും. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനും ജില്ലാനേതാക്കളും പിണറായിക്കൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: