കൊല്‍ക്കത്ത: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നും അല്ലാതെ വ്യക്തി താല്പര്യത്തിനല്ല മുന്‍ഗണന നല്‍കുന്നതെന്നും പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു.
ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അല്ലാതെ താന്‍ രാഷ്ട്രപതിയാകുമെന്ന് സ്വയം തീരുമാനിച്ചാല്‍ പോരന്നും ധനകാര്യ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം കോണ്‍ഗ്രസ് അദ്ധ്യക്ഷയായ ,സോണിയ ഗാന്ധിയുടേതാണെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.ഇതു സംബന്ധിച്ചുള്ള തീരുമാനം ജൂണ്‍ 15നകം ഉണ്ടാകുമെന്നാണ് സൂചന.അതായത് ഇലക്ഷന് കമ്മീഷന് തെരഞ്ഞടുപ്പ് പ്രഖ്യാപനം നടത്തിയതിന് ശേഷമായിരിക്കും കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.
കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേല്‍ പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.കൂടാതെ കേന്ദ്രഘടക കക്ഷികളായ ഡിഎംകെ, എന്‍സിപി, ആര്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികളുടെയും കൂടാതെ സമാജ്വാദി പാര്‍ട്ടിയുടെയും പിന്തുണ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ ബിഎസ്പിയും തൃണമൂല്‍കോണ്‍ഗ്രസും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നാണ് സൂചന. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രണബ് മുഖര്‍ജിയായിരിക്കും മത്സരിക്കുക എന്ന വാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആ സ്ഥാനത്തേക്ക് ആരുടെയും പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ പ്രഖ്യാപനം.
ഇതു സംബന്ധിച്ച് ഘടകക്ഷികളും തങ്ങളെ പിന്തുണക്കുന്ന മറ്റുപാര്ട്ടികളുമായും ചര്‍ച്ച തുടരുകയാണെന്നും ഇതുവരെ ആരുടെയും പേര് നിശ്ചയിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ മാധ്യമ വകുപ്പ് തലവനും സെക്രട്ടറിയുമായ ജനാര്‍ദ്ദന ദ്വിവേദി വ്യക്തമാക്കി.ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നും അല്ലാതെ വ്യക്തി താല്പര്യത്തിനല്ല മുന്‍ഗണന നല്‍കുന്നതെന്നും പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം. പ്രണബ് മുഖര്‍ജിയായിരിക്കും അടുത്ത സ്ഥാനാര്‍ത്ഥിയെന്ന് മാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് പുതിയ വെളിപ്പടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: