വരാന്‍പോകുന്ന കാലങ്ങള്‍ കഴിഞ്ഞുപോയവയേക്കാള് നന്നായിരിക്കുമെന്നും സന്തോഷപ്രദമായിരിക്കുമെന്നും ആഗ്രഹിക്കാത്തവര്‍ വളരെ അധികം ഉണ്ടായിരിക്കുകയില്ല. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് പല ഉപകാരങ്ങളും സഹായവും ചെയ്യണമെന്ന് ആഗ്രഹിക്കണമെങ്കില്‍ നിങ്ങള്‍ അവര്‍ക്ക് വേണ്ടിയും നല്ലകാര്യങ്ങള്‍ എന്തെങ്കിലും ചെയ്തിരിക്കണം. നല്ല പ്രവൃത്തികള്‍ക്കു മാത്രമേ നല്ല ഫലം കിട്ടുകയുള്ളൂ. അപ്രകാരം സംഭവിച്ചില്ലെങ്കില്‍ അതിനുകാരണം നിങ്ങള്‍ തന്നെയാണെന്ന് മനസ്സിലാക്കാം. ധര്‍മ്മശാസ്ത്രം അനുശാസിക്കുന്ന മൂന്ന് നിയമങ്ങളുണ്ട്. ഭദ്രം പശ്യന്തു, ഭദ്രം ഗുണ്വന്തു, ഭദ്രം കൂര്‍വന്തു നല്ലതുകാണുക, നല്ലതു കേള്‍ക്കുക, നല്ലതു ചെയ്യുക. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഇവ മൂന്നും പ്രായോഗികമാക്കിയാല്‍ നിങ്ങളിലുള്ള ദൈവികത നിങ്ങള്‍ക്കു തന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. ദൈവത്തിന്റെ ശരിയായ രൂപം പ്രേമമാണ്. ജീവിതം ധന്യമാക്കുന്നതിന് ഈ തത്വം ആദ്യംതന്നെ അറിയണം.
ആദികാലം മുതല്‍ ഭാരതീയരുടെ പ്രാര്‍ത്ഥന സമസ്ത ലോകോ സുഖിനോ ഭവന്തു എന്നാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം എല്ലാ രാജ്യങ്ങളിലുമുള്ള ജനതയിലേക്ക് എത്തിക്കാന്‍ അവരുടെ ആത്മീയത അവരെ പ്രാപ്തരാക്കിയിരുന്നു. പക്ഷേ ഇക്കാലത്ത് ഭാരതീയര്‍ ഒരുപാട് പുറകോട്ട് പോയി. ലൗകീകകാര്യങ്ങളില്‍ അവര്‍ ധാരാളം പുരോഗമിച്ചു എങ്കിലും ആത്മീയകാര്യങ്ങളില്‍ അധോഗതിയാണ് ഇതിനുകാരണം. അവരുടെ സ്വാര്‍ത്ഥതയും മറ്റുള്ളവരില്‍ കുറ്റംകാണാനുള്ള താല്പര്യവും തന്നെ. ഇപ്പോള്‍ മനുഷ്യര്‍ പല കാര്യങ്ങളും ഇഷ്ടപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും മറ്റുള്ളവരോടുള്ള സ്നേഹംകൊണ്ടല്ല. തന്റെ സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.
ജന്തുനാംനരജന്മം ദുര്ലഭം എല്ലാ ജീവികളിലും വെച്ച് മനുഷ്യജന്മമാണ് ഏറ്റവും ദുര്‍ലഭവും ശ്രേഷ്ഠവും. ഇത്രയും വിലപ്പെട്ട ഒരു ജീവന് സിദ്ധിച്ചിട്ടും മനുഷ്യന്, ഒരു ഉത്തമമനുഷ്യനായി ജീവിക്കുവാനുള്ള ഒരു പ്രയത്നവും നടത്തുന്നില്ല. ഇന്ന് മനുഷ്യന് ആഗ്രഹങ്ങളുടെ ഒരു കൂടാരമായി തീര്‍ന്നിരിക്കുന്നു. തന്റെ സമയം മുഴുവനും ചിലവാക്കുന്നത് സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനു മാത്രമാണ്. ഈ ആഗ്രഹങ്ങള്‍ എല്ലാം സഫലമായാല്‍ തനിക്ക് അതിയായ സന്തോഷം ലഭിക്കുമെന്നാണ് അവരുടെ വിചാരം. നേരെമറിച്ചാണ് സംഭവിക്കുന്നത്. ആഗ്രഹങ്ങളൊന്നുമില്ലാത്തവനു മാത്രമേ ശരിയായ സംതൃപ്തി ജീവിതത്തില്‍ അനുഭവപ്പെടുകയുള്ളു.
നിങ്ങള്‍ ഇനി ഒരു പുതിയ വസ്ത്രം ധരിക്കുന്നു. പക്ഷേ എത്രകാലം ഇത് പുത്തനായിരിക്കും. വര്‍ത്തമാനപത്രങ്ങള്‍ എല്ലാവരും വായിക്കുന്നു. പുതിയ വാര്‍ത്തകള്‍ അറിയണമെങ്കില്‍ ഇന്നലത്തെ പത്രം വായിച്ചാല്‍ മതിയോ? ഇന്നത്തെ പേപ്പര്‍ നാളത്തെ വേസ്റ്റ് പേപ്പര്‍ ആണെന്നു അറിയുക. നമ്മുടെ ജീവിതവും ഒരു ന്യൂസ്പേപ്പര്‍ പോലെയാണ്. ഒരേ പേപ്പര്‍ തന്നെ പിന്നെയും പിന്നെയും വായിക്കാന്‍ ആരും ഇഷ്ടപ്പെടുകയില്ല. ഈ ജന്മത്തില് നിങ്ങള്‍ക്ക് പലതരത്തിലുള്ള സുഖാനുഭവങ്ങളും ദുഖാനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്നലെ കിട്ടിയ ന്യൂസ് പേപ്പര്‍ പോലെ ഇതേപോലുള്ള ഒരു ജന്മവും കൂടി ഉണ്ടാകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയില്ല. തലേദിവസത്തെ വര്ത്തമാനപാത്രം വായിക്കുന്നതുപോലെയാണ് ഇത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാം. ദൈവമേ അങ്ങ് എനിക്ക് ഈ ജന്മം അനുവദിച്ചു തന്നു അതിന്റെ ഗുണദോഷങ്ങളും, സന്തോഷവും സന്താപവും ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇതുപോലെ ഇനിയൊരു ജന്മം എനിക്ക് തരരുതേ.
വേണമെങ്കില്‍ ഇന്നുതന്നെ നിങ്ങളുടെ ജന്മം സഫലമാക്കി തീര്‍ക്കാന്‍ നിങ്ങള്‍ക്ക് ഒരു ദൃഢനിശ്ചയം എടുക്കാം. കഴിഞ്ഞതെല്ലാം കഴിഞ്ഞു. അതിനെ നിങ്ങള്‍ക്ക് തിരിച്ചുപിടിക്കാനാകുകയില്ല. നിങ്ങള്‍ ഒരു വഴിയില്‍കൂടി നടക്കുമ്പോള്‍ മുന്നോട്ടു നോക്കിയാണല്ലോ നടക്കേണ്ടത്? പുറകിലേക്ക് നോക്കികഴിഞ്ഞ കാലങ്ങളെപ്പറ്റി പശ്ചാത്താപിച്ചിട്ടു കാര്യമില്ല. ഇനി വരാന്‍ പോകുന്ന കാലങ്ങളെപ്പറ്റി നമുക്ക് ഒരു തീര്‍ച്ചയുമില്ല. നാളെ വരെ ജീവിച്ചിരിക്കുമെന്ന് തീര്‍ത്തു പറയാനാകുകയില്ല.
അതുകൊണ്ട് ഭാവിയെപറ്റി വ്യാകുലപ്പെട്ടിട്ടു കാര്യമില്ല. ഈ ജന്മം സ്വാര്‍ത്ഥകമാക്കാന്‍ ശ്രമിക്കുക. കഴിഞ്ഞ ജന്മങ്ങളുടെയും അടുത്തുവരാന്‍ പോകുന്ന ജന്മങ്ങളുടെയും ഗുണദോഷങ്ങളുടെ സൂചന ഈ ജന്മത്തില് നല്ല പ്രവൃത്തികള്‍ ചെയ്ത് ദൈവ പ്രീതിക്കായി ശ്രമിച്ചാല്‍ ദൈവത്തിനോട് കൂടുതല്‍ അടുക്കുവാന്‍ സാധിക്കുമെന്നും വിശ്വസിക്കാം. സംഭവിക്കുന്നത് എന്തു തന്നെയായാലും അതു ദൈവത്തിന്റെ ഇച്ഛയും സമ്മാനവുമാണെന്ന് സങ്കല്‍പ്പിച്ച് മുന്നോട്ടുപോകുക.
– ശ്രീ സത്യസായിബാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: