കോഴിക്കോട്: ടി.പിചചന്ദ്രശേഖരന് വധക്കേസ് അന്വേഷണ സംഘത്തലവന് എ.ഡി.ജി.പി വിന്‍സന്‍ എം.പോള്‍ അവധിക്ക് അപേക്ഷ നല്കി. 27 ദിവസത്തെ അവധിക്കാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മൂന്ന് മാസം മുമ്പാണ് വിന്‍സന്‍ എം.പോള്‍ അവധിക്ക് അപേക്ഷ നല്‍കിയത്.
വിദേശത്ത് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരന് വധക്കേസ് അന്വേഷണം നിര്‍ണായകഘട്ടത്തിലെത്തി നില്ക്കുന്ന സാഹചര്യത്തിലാണ് വിന്‍സന്‍ എം.പോള്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍ അവധി അനുവദിക്കുന്നതിനെക്കുറിച്ച് ആഭ്യന്തര വകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: