തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്ന മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരേ കെ.എസ്.ഇ.ബി രംഗത്ത്. പരിസ്ഥിതി വാദികളുടെ വാദമുഖങ്ങള്‍ അതേപടി കമ്മറ്റി അംഗീകരിക്കുകയായിരുന്നുവെന്നും ഇക്കാര്യങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കുന്നതിനുള്ള ശാസ്ത്രീയ പഠനങ്ങളോ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും കെ.എസ്.ഇ.ബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പല പ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബല പ്രദേശമല്ലെന്നും കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി പദ്ധതിക്കെതിരേ രംഗത്തുവന്നിട്ടുള്ളവര്‍ ഉയര്‍ത്തിയ വാദങ്ങളാണ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിലും പറയുന്നത്. എന്നാല്‍ ഇത് പരിശോധിക്കാന്‍ കമ്മറ്റി തയാറായിട്ടില്ലെന്നും കെ.എസ്.ഇ.ബി ആരോപിക്കുന്നു.
ഒരു കാരണവശാലും അതിരപ്പള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്നായിരുന്നു മാധവ് ഗാഡ്ഗില്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കാനാണ് കെ.എസ്.ഇ.ബിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: