നോയിഡ: രാജ്യസഭാംഗമായി പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത സച്ചിന് ടെന്‍ഡുല്‍ക്കര്‍ ലോക്പാല്‍ പ്രശ്നത്തില്‍ സജീവമായി പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അണ്ണാ ഹസാരെ. അഴിമതിക്കെതിരെയും ലോക്പാല്‍ വിഷയത്തിലും സച്ചിന്റെ ശബ്ദം ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷയെന്നും ഹസാരെ പറഞ്ഞു. രാജ്യസഭാംഗമെന്ന നിലയില്‍ സച്ചിനെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്ത ഹസാരെ പാര്‍ലമെന്റിന് പുറത്ത് സച്ചിന് തങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പറഞ്ഞു. തങ്ങള്‍ സച്ചിനില്‍നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നതായി അദ്ദേഹം ചിന്തിക്കില്ലെന്നും ഹസാരെ സംഘാംഗം സന്തോഷ് ഹെഗ്ഡേ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹസാരെ സംഘത്തിലെ ഒരു അംഗമെന്ന നിലയില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതിക്കെതിരെ ശക്തമായ നിയമം രാജ്യസഭയില്‍ കൊണ്ടുവരുവാന്‍ സച്ചിന് പരിശ്രമിക്കണമെന്ന് സംഘം സച്ചിനോട് അഭ്യര്‍ത്ഥിക്കുമെന്ന് അരവിന്ദ് കേജ്രിവാളും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: