ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷവും പൊതുസമൂഹവും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനെ ചെറുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങണമെന്നും സോണിയ ആഹ്വാനം ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. ജനാധിപത്യത്തില്‍ ക്രിയാത്മക പ്രതിപക്ഷം സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെ എതിര്‍ക്കാറുണ്ട്. എന്നാല്‍ ചില കോണ്‍ഗ്രസ് വിരുദ്ധ ശക്തികള്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇതിനെ ചെറുക്കണമെന്നും സോണിയ പറഞ്ഞു.
പാര്‍ട്ടിയിലെ വിഭാഗീയതയ്ക്കെതിരെയും സോണിയ ശക്തമായ പരാമര്‍ശം നടത്തി. ഗ്രൂപ്പിസത്തിനു പകരം സംഘടനാകാര്യങ്ങളില്‍ ശ്രദ്ധ വച്ചിരുന്നെങ്കില്‍ പാര്‍ട്ടി ശക്തിപ്പെടുമായിരുന്നു. ആസന്നമായ ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി പാര്‍ട്ടിയെ സജ്ജമാക്കേണ്ടതുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പൊതു തെരഞ്ഞെടുപ്പിനെയും നേരിടേണ്ടതുണ്ടെന്നും അവര്‍ മുന്നറിയിപ്പു നല്കി.
പെട്രോള്‍ വില വര്‍ദ്ധനയെ കുറിച്ച് പരാമര്ശിക്കാതിരിക്കാന് ശ്രദ്ധിച്ച സോണിയ സാമ്പത്തിക മേഖലയിലെ ചലനങ്ങള്‍ സാധാരണക്കാരനെ പ്രതികൂലമായി ബാധിക്കുന്നതായും ചൂണ്ടിക്കാട്ടി. ലോകം തന്നെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. അത് ഇന്ത്യയെയും ബാധിച്ചിട്ടുണ്ട്. അത് നേരിട്ടേ മതിയാകൂവെന്നും സോണിയ പറഞ്ഞു.
കോണ്ഗ്രിസതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെയും സോണിയ രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിന് കോണ്‍ഗ്രസിതര സംസ്ഥാനങ്ങള്‍ സഹകരിക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: