ഭോപാല്‍: ചത്തീസ്ഗഢില്‍ ജയില്‍ വാഹനത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. ജയിലില്‍ നിന്നും തടവുകാരെ കോടതിയിലേക്കു കൊണ്ടുപോയ വാഹനത്തിനു നേരെയാണ് മാവോയിസ്റ്റുകള്‍ കുഴിബോംബ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് പോലീസുകാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
റായ്പൂര്‍-ജാഗ്ദല്പുര്-നിസാബാദ് ഹൈവേയിലാണ് ആക്രമണമുണ്ടായത്. തടവുകാരെ രക്ഷപ്പെടുത്താനാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ മാസം സുക്മ ജില്ലാ കളക്ടറെ തട്ടികൊണ്ടുപോയി വിട്ടയച്ച ശേഷം മാവോയിസ്റ്റുകള്‍ ഈ മേഖലയില്‍ കനത്ത ആക്രമണമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: