Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

“എന്നെ വഞ്ചിച്ചത്‌ തരംഗിണിയോ യേശുദാസോ?”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2012, 10:19 am IST
inVaradyam

ഇരുപത്തിനാലുവര്‍ഷം മുമ്പു നടന്ന ഒരു കഥയാണിത്‌. വേദനയില്‍ നെഞ്ചുരുകിയ ഒരു മനുഷ്യന്റെ അനുഭവ സാക്ഷ്യം. കോപവും അമര്‍ഷവും നിരാശയും നിസംഗതയും മുറിവേല്‍പ്പിക്കുന്ന ഒരാള്‍ നമ്മുടെ ഇടയില്‍ ആരുമറിയാതെ ആര്‍ക്കും പിടികൊടുക്കാതെ ജീവിക്കുന്നു. അതാണ്‌ മറ്റക്കര സോമന്‍ എന്ന അറുപതുകാരന്‍.

കോട്ടയം ജില്ലയില്‍ മറ്റക്കര അമ്പലപ്പറമ്പില്‍ ശ്രീധരകുറുപ്പിന്റെ മകന്‍ മറ്റക്കര സോമന്‍ നാട്ടുകാര്‍ക്ക്‌ ഒരു ദു:ഖകഥാപാത്രം മാത്രമാണിന്ന്‌. അദ്ദേഹം ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ്‌ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്‌.

മറ്റക്കര സോമന്‍ കോട്ടയം ടിബി റോഡില്‍ സര്‍ഗസീമ പ്രിന്റേഴ്സ്‌ എന്ന സ്ഥാപനം നടത്തിയിരുന്നു കാലം. ഒപ്പം കവിത എഴുത്തും നാട്ടിലെ നാടകത്തിന്‌ പാട്ടെഴുത്തുമായി കാലാസാഹിത്യ രംഗത്ത്‌ സജീവമായിരുന്നു.

1986ല്‍ കോട്ടയം സ്വദേശിയും അക്കാലത്ത്‌ സംഗീത സംവിധാന രംഗത്ത്‌ പ്രസിദ്ധനുമായിരുന്ന എ.ജെ.ജോസഫ്‌ പ്രസിലേക്ക്‌ കയറിവന്നു. മറ്റക്കര സോമനോടു എ.ജെ.ജോസഫ്‌ പറഞ്ഞു, ഒരു ക്രിസ്തീയ ഭക്തിഗാന കാസറ്റ്‌ തരംഗിണിക്ക്‌ വേണ്ടി ചെയ്യണം, കുറച്ച്‌ പാട്ട്‌ എഴുതാമോ എന്ന്‌. യേശുദാസാണ്‌ പാടുന്നത്‌. തെല്ല്‌ അമ്പരന്നെങ്കിലും എഴുതാമെന്ന്‌ മറ്റക്കര സോമന്‍ പറഞ്ഞു.

മറ്റക്കര സോമനെ കുറിച്ച്‌ എ.ജെ.ജോസഫിനോടു പറഞ്ഞത്‌ ജോസഫിന്റെ സഹായി മളാക്കാട്ടൂര്‍ പൊന്നപ്പനാണ്‌. പതിനാറ്‌ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ സോമന്‍ എഴുതി എ.ജെ.ജോസഫിന്‌ കൊടുത്തു. ഗാനങ്ങള്‍ യേശുദാസിനെ കാണിച്ചിട്ട്‌ അഭിപ്രായം അറിയിക്കാമെന്ന്‌ ജോസഫ്‌ പറഞ്ഞു. യേശുദാസും ജോസഫും കൂടിയാലോചിച്ചു പത്തുഗാനം തെരഞ്ഞെടുത്തു.

യഹുദിയായിലെ ഒരു ഗ്രാമത്തില്‍…., കാവല്‍ മാലാഖമാരെ കണ്ണടയ്‌ക്കതുതേ….., ഉണ്ണി ഉറങ്ങൂ….., ദൈവസ്നേഹം നിറഞ്ഞുനില്‍ക്കും….., അലകടലും എന്നിങ്ങനെ മലയാളികളുടെ ആസ്വാദക മനസില്‍ ഇടംലഭിച്ച മികച്ച പത്തു ക്രിസ്തീയ ഭക്തിഗാനങ്ങളാണ്‌ തരംഗിണിക്കായി യേശുദാസ്‌ തെരഞ്ഞെടുത്തത്‌. സ്നേഹപ്രതീകം എന്ന്‌ കാസറ്റിന്‌ പേരും കൊടുത്തു.

എ.ജെ.ജോസഫ്‌ മറ്റക്കരസോമനെയും കൂട്ടി തരംഗിണിയില്‍ ചെന്ന്‌ യേശുദാസിനെ കണ്ടു. “പാട്ട്‌ ഇഷ്ടപ്പെട്ടു. മറ്റന്നാള്‍ കരാര്‍ ഒപ്പിടാം. ബാക്കിയൊക്കെ ഓഫീസില്‍ നിന്നും പറയും”. യേശുദാസ്‌ അറിയിച്ചു.

ഒരു ഗാനത്തിന്‌ ആയിരംരൂപാ ഗാനരചയിതാവിനും ആയിരം രൂപാ സംഗീതസംവിധാനകനും. കരാര്‍ മറ്റക്കര സോമനും എ.ജെ.ജോസഫും അംഗീകരിച്ചു. അടുത്തദിവസം കരാര്‍ ഒപ്പിടാമെന്ന്‌ തരംഗിണിക്ക്‌ വേണ്ടി സിനിമാനടന്‍ സത്യന്റെ മകന്‍ സതീഷ്സത്യനും, ജനറല്‍ മാനേജര്‍ ബാലകൃഷ്ണന്‍ നായരും അറിയിച്ചു. ഞങ്ങള്‍ തരംഗിണിയില്‍ നിന്നും തിരിച്ചുപോന്നു.

പക്ഷേ, വിധി ക്രൂരമായാണ്‌ ഇടപെട്ടത്‌. പിറ്റേന്ന്‌ ശ്വാസകോശസംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ ഞരമ്പുമുറിഞ്ഞു സംസാരശേഷി നഷ്ടപ്പെട്ടു അബോധാവസ്ഥയിലായ മറ്റക്കര സോമനെ കോട്ടയം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ ശസ്ത്രക്രിയയ്‌ക്ക്‌ വിധേയനാക്കി. ചികിത്സിച്ചത്‌ കോഴിക്കോട്ടു സ്വദേശി ഡോ.അശോക്‌ കുമാറായിരുന്നു. തൊണ്ണൂറുദിവസം ആശുപത്രിയില്‍കിടപ്പിലായിരുന്നു. നീണ്ട രണ്ടരവര്‍ഷത്തെ വിശ്രമജീവിതത്തിനുശേഷം പതിയെ ഓര്‍മ്മയും സംസാരശേഷിയും മടങ്ങിവന്നു.

ഇതിനോടകം തന്നെ തരംഗിണി സ്നേഹപ്രതീകം എന്ന കാസറ്റ്‌ പുറത്തിറക്കിയിരുന്നു. ആ ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചിലേറ്റി. ആസ്വാദകരെ ആനന്ദിപ്പിച്ചു. മതാതീതമായിരുന്നു ആ ഗാനങ്ങളുടെ ആസ്വാദ്യത. തരംഗിണിയുടെ കാസറ്റിലും പരസ്യത്തിലും ഗാനരചന,സംവിധാനം എ.ജെ.ജോസഫ്‌ എന്ന്‌ അച്ചടിച്ചുവന്നു. എവിടെയും സോമന്റെ പേരില്ല. പത്രപരസ്യം അനുജന്‍ ഉണ്ണിയുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും അബോധവസ്ഥയിലായ മറ്റക്കര സോമന്‍ ഇതൊന്നും അറിഞ്ഞില്ല.

മെല്ലെ ആരോഗ്യം വീണ്ടെടുത്ത മറ്റക്കര സോമന്‍ തരംഗിണിയില്‍ ചെന്നു “യേശുദാസിനോട്‌ പറയൂ”, അവര്‍ കൈ മലര്‍ത്തി. പിന്നീട്‌ യേശുദാസിനെയും കാത്ത്‌ ദിനങ്ങള്‍ തള്ളി നീക്കി. അപ്പോള്‍ അറിഞ്ഞു, യേശുദാസ്‌ ഏറ്റുമാനൂര്‍ ഉത്സവത്തിന്‌ കച്ചേരി അവതരിപ്പിക്കാന്‍ വരുന്നു. കോട്ടയത്തെ പ്രമുഖനായ ഹോട്ടല്‍ വ്യവസായിയുടെ വഴിപാടാണ്‌. യേശുദാസ്‌ വ്യവസായിയുടെ ഹോട്ടലിലാണ്‌ വിശ്രമിക്കുന്നതെന്നും അന്വേഷിച്ചറിഞ്ഞു. യേശുദാസിനെ ഹോട്ടല്‍ മുറിയിലെത്തി കണ്ടു. മുറിയില്‍ യേശുദാസും പ്രസിദ്ധ മൃദംഗവിദ്വാന്‍ തൃപ്പൂണിത്തുറ രാധാകൃഷ്ണനുമുണ്ടായിരുന്നു.

തന്റെ അവസ്ഥയും അനുഭവവും യേശുദാസിനോടു വിശദമായി വിവരിച്ചു. അദ്ദേഹം ക്ഷമയോടെ മുഴുവന്‍ കേട്ടശേഷം പറഞ്ഞു. “ഈ രംഗത്ത്‌ ഇതൊക്കെ സാധാരണമാണ്‌. നിങ്ങള്‍ ചെറുപ്പമല്ലെ, അവസരങ്ങള്‍ ഇനിയും ഉണ്ടാകും. അതല്ല കേസിനാണെങ്കില്‍ തരംഗിണിയുടെ കേസുകള്‍ നടത്തുന്നത്‌ മദ്രാസിലാണ്‌. അവിടെ കേസുകൊടുക്കാം. കേസിനാണെങ്കില്‍ ഒരു കാര്യം ഓര്‍ത്തോ, എന്നെകൊണ്ട്‌ എന്നെങ്കിലും ഒരു പാട്ടുപാടിക്കണമെന്ന്‌ വിചാരിച്ചാല്‍ അത്‌ ബുദ്ധിമുട്ടിലാകും.”

ഒന്നും പറയാന്‍ തോന്നിയില്ല. ഇറങ്ങി നടന്നു.

കോട്ടയത്തെ പ്രമുഖ വക്കീല്‍ വി.കെ.സത്യവാന്‍ നായരെ പോയികണ്ടു. അദ്ദേഹം പറഞ്ഞു “ഒന്നിനും പോകേണ്ട അവരൊക്കെ വല്യ ആളുകളെല്ലെ” പക്ഷേ വിട്ടുകൊടുക്കാന്‍ മനസുവന്നില്ല. വീട്ടുകാരും കൂട്ടുകാരും നിരുത്സാഹപ്പെടുത്തി. പിന്നെഅതെല്ലാം മറന്നു. ആ മറവി മറ്റക്കര സോമനെ വിഴുങ്ങി. അസ്വസ്ഥതയുണ്ടാക്കുന്ന ഓര്‍മ്മയായി അത്‌ അവശേഷിച്ചു.

യേശുദാസും സുജാതയും പാടി തരംഗിണി പുറത്തിറക്കിയ കാസറ്റ്‌ ലക്ഷക്കണക്കിന്‌ കോപ്പിയാണ്‌ വിറ്റുപോയത്‌. ആ കാസറ്റ്‌ കൊണ്ടുത്തരുമായിരുന്ന പ്രശസ്തി തന്റെ ജീവിതത്തെ മാറ്റിമറിക്കുമായിരുന്നു എന്ന്‌ വിശ്വസിക്കുന്ന മറ്റക്കരസോമന്‍ നെടുവീര്‍പ്പിടുന്നു. നനുത്ത തൂവല്‍സ്പര്‍ശനമായി ആ ഗാനങ്ങള്‍ ഇന്നും മലയാളിയുടെ മനസില്‍ ജീവിക്കുന്നു. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബി.എ.ബിരുദധാരിയായ മറ്റക്കര സോമന്റെ വിദ്യാഭ്യാസം കോട്ടയം സി.എം.എസ്‌.കോളേജിലായിരുന്നു. ദേശാഭിമാനയുടെ ലേഖകനായും ഈനാട്‌ പത്രത്തിന്റെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കണായാപുരം രാമചന്ദ്രന്റെ കൂടെ കുറെ അധികം കാലം പത്രപ്രവര്‍ത്തനരംഗത്ത്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഇപ്പോഴും പാട്ടെഴുതുകയാണ്‌ അദ്ദേഹം. മുന്നൂറ്‌ എപ്പിസോഡുള്ള മോശ എന്ന ടെലിഫിലിമിന്‌ അവതരണഗാനം എഴുതി. ക്നാനായ യുവജനവിഭാഗം പുറത്തിറക്കിയ പ്രാര്‍ത്ഥനയ്‌ക്കായി എന്ന കാസറ്റില്‍ നാലുഗാനങ്ങള്‍ എഴുതി. ഒട്ടേറെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും മറ്റക്കരസോമന്റെ സൃഷ്ടികളില്‍പ്പെടുന്നതാണ്‌.

അവിവാഹിതനായ മറ്റക്കരസോമന്‍ വലിയ നഷ്ടബോധത്തിന്റെ നടുവിലാണ്‌. സാഹിത്യമോഷണം ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ലെങ്കിലും അദ്ദേഹത്തിന്‌ അതുണ്ടാക്കിയ നഷ്ടം വലുതാണ്‌. സംഗീതപ്രേമികളുടെ മനസില്‍ ഇടം തേടാന്‍ കിട്ടിയ അവസരമാണ്‌ കൈമോശം വന്നുപോയത്‌. തന്നെ ചതിച്ചത്‌ ആരാണെങ്കിലും പരിഭവം പുറത്തു കാട്ടാതെ അദ്ദേഹം ജീവിക്കുന്നു.

കെ.വി. ഹരിദാസ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.