ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ജയിലില്‍ കഴിയുന്ന വൈഎസ് ആര് കോണ്‍ഗ്രസ് നേതാവ് വൈ.എസ്.ജഗന്മോഹന് റെഡ്ഡിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കേസില്‍ ഇരു കക്ഷികളുടെയും വാദം കേട്ട സിബിഐ പ്രത്യേക കോടതി വിധി പറയാന്‍ കേസ് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് സിബിഐയുടെ സഹായത്തോടെ നടത്തിയ ഗൂഢാലോചനയാണ് അറസ്റ്റെന്നാണ് ജഗന്റെ വാദം. പ്രചാരണം അവസാനിക്കുന്ന ജൂണ്‍ 10 വരെ ജാമ്യത്തില്‍ വിടണമെന്നും ജഗന് അപേക്ഷിച്ചു. എന്നാല്‍ ജഗന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയല്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഈ വാദം എതിര്‍ത്തു. കൂടുതല്‍ ചോദ്യം ചെയ്യാനായി ജഗനെ കസ്റ്റഡിയില്‍ കിട്ടണമെന്നാണ് സിബിഐയുടെ വാദം. ജൂണ്‍ 11 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ജഗന് ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: