പൂനെ: മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച മിനിബസില്‍ ട്രക്കിടിച്ച് 27 പേര് മരിച്ചു. സംഭവത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 11 സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടും. പഞ്ചറായ ടയര്‍ മാറ്റാനായി റോഡരികില്‍ നിര്‍ത്തിയിട്ട വിവാഹപാര്‍ട്ടിയുടെ ബസില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ യാത്രക്കാരില്‍ പലരും പുറത്തിറങ്ങിനില്ക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ ഉറക്കത്തിലുമായിരുന്നു. വെളുപ്പിന് ഒരു മണിയോടെ കാലാപൂര്‍ ടോള്‍പ്ലാസക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പൂനെ യെര്‍വാദ സ്വദേശികളാണ് മരിച്ചവരില്‍ അധികവും. ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍.
പരിക്കേറ്റവരെ പൂനെയിലെയും മുംബൈയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ കിടന്നതുകാരണം എക്സ്പ്രസ് ഹൈവേയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതായും പോലീസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: