ന്യൂദല്‍ഹി: എസ്.എഫ്.ഐ ദല്‍ഹി സംസ്ഥാന വൈസ് പ്രസിഡന്റ് സിറാജുദ്ദീന് ഉദുമ രാജിവച്ചു. കേരളത്തില്‍ നടക്കുന്ന കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണു രാജി. തുടര്‍ന്നു സിറാജുദ്ദീന് എന്‍.എസ്.ഐ.യുവില്‍ ചേര്‍ന്നു. കാസര്‍കോട് സ്വദേശിയായ സിറാജുദ്ദീന് ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്.
എസ്.എഫ്.ഐയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന സിറാജുദ്ദീന് ദല്‍ഹിയില്‍ എത്തിയ ശേഷമാണ് ഇവിടത്തെ ഘടകത്തിലേക്ക് മാറിയത്. കടുത്ത വി.എസ് പക്ഷക്കാരനായിരുന്നു സിറാജുദ്ദീന്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം നടത്തിയത് സി.പി.എം ആണെന്ന് വി.എസിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണെന്ന് സിറാജുദ്ദീന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: