ദുര്‍ഗ്ഗാദേവിയുടെ മറ്റൊരു അവതാരം എന്ന നിലയ്ക്കും, ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്ന് ജനിച്ചതുകൊണ്ട് ശിവപുത്രി എന്ന നിലയ്ക്കും ദക്ഷയാഗം തകര്‍ക്കാന്‍ വീരഭദ്രന്റെ കൂടെ പുറപ്പെടുന്ന കൊടുംകാളിയായിട്ടും ഭദ്രകാളിയുടെ ഉത്സഭവം വ്യാഖ്യാനിച്ചുകാണാറുണ്ട്. ലളിതാസഹസ്രനാമത്തിലെ ഒട്ടേറെ വിശേഷണങ്ങള്‍ ഭദ്രകാളിക്ക് മാത്രം യോജിച്ചതാണ്.
ഭദ്രകാളി ക്ഷേത്രത്തില്‍ സ്ഥിരമായി നടത്തിവരുന്ന ഒരു ഈശ്വരീയ കലാപ്രകടനമാണ് മുടിയേറ്റം. ഇതില്‍ അതിരൗദ്രഭാവത്തിലുള്ള ഭദ്രകാളി പ്രത്യക്ഷപ്പെടുന്നത് കാണാം. നാറാണത്തുഭ്രാന്തനെ അനുഗ്രഹിക്കാനെത്തിയതും ഭൂതപ്രേത പിശാചുക്കളുടെ ഗണനാഥയും ചുടലയില്‍ തന്നെ സ്ഥിരവാസിയുമായ ഭദ്രകാളിയായിരുന്നല്ലോ?
ദ്രാവിഡസങ്കല്പത്തില് നിന്നും ശൈവപരമ്പരയില് ഭദ്രകാളിക്കാണ് പ്രധാന്യം. പാര്വ്വതീപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ധാരാളമുണ്ട്. പഴവങ്ങാടി ഗണപതിയെപ്പോലെ പ്രധാന പ്രതിഷ്ഠകള്‍ ഗണപതിക്ക് അധികമില്ല. ശ്രീപരമേശ്വരന്റെ പശ്ചാത്തലം തന്നെ പര്‍വ്വതം, വനം, ശ്മശാനം ഇതിനോടുബന്ധപ്പെട്ടതാണ്. ഈ വ്യാഖ്യാനത്തോട് സര്വ്വാഥാ യോജിക്കുന്ന വിധത്തില്‍ മിക്ക ഭദ്രകാളിക്ഷേത്രങ്ങളും കാവുകളാണ്. ആര്യന്മാരുടെ ഉപനിവേശത്തിന് മുമ്പുതന്നെ നാഗാരാധനയും കാളീപൂജയും കേരളത്തില്‍ പരക്കെ പ്രചരിച്ചിരുന്നു എന്നുള്ളതിന്റെ പ്രത്യക്ഷ ലക്ഷണമായി പഴ തറവാടുകളിലെല്ലാം സര്‍പ്പക്കാവും കാളിക്കാവും കാണാം. ഇതിനും പുറമെ മേറ്റ്ല്ലാ ക്ഷേത്രങ്ങളിലും ബ്രഹ്മണ സങ്കല്പത്തിലുള്ള പൂജകളാണെങ്കില്, ചില കാളീവാകുകളിലൊക്കെ അബ്രഹ്മണസങ്കല്പത്തിലും താമസ്വഭാവം കൈവക്കൊണ്ടതുമായ പൂജാവിധിയാണുള്ളത്. വള്ളിക്കാവ്, കളമ്പൂര്‍ക്കാവ്, പനയന്നാര്‍ക്കാവ്, മാടായിക്കാവ് എന്നുതുടങ്ങി ഒരുപാട് ക്ഷേത്രങ്ങള്‍ ഭദ്രകാളിപ്രതിഷ്ഠയാണുള്ളത്. മാംസവും മദ്യവും നിവേദ്യവസ്തുക്കളായി ഉപയോഗിക്കുകയും മൃഗബലി നടക്കുകയും ചെയ്തിരുന്ന കേരളത്തിലെ ഭദ്രകാളീക്ഷേത്രള്പോലെ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു.
– നീലകണ്ഠന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: