തിരുവനന്തപുരം: കൂടംകുളം ആണവനിലയത്തില്‍ നിന്നും 500 മെഗാവാട്ട് വൈദ്യുതി വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണിത്.
കൂടംകുളം ആണവ നിലയത്തില്‍ നിന്ന് 266 മെഗാവാട്ട് വൈദ്യുതി കേരളത്തിനു നല്‍കാനാണു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനം ഇപ്പോള്‍ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. അതിനാല്‍ 500 മെഗാവാട്ട് വൈദ്യുതി കേരളത്തിനു നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലയത്തില്‍ നിന്നുളള മുഴുവന്‍ വൈദ്യുതിയും സംസ്ഥാനത്തിനു വേണമെന്നാവശ്യപ്പെട്ടു തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത പ്രധാനമന്ത്രിക്കു നേരത്തേ രണ്ടു തവണ കത്തയച്ചിരുന്നു. ഈ കത്ത് പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്നു കേന്ദ്രമന്ത്രി വി. നാരായണസ്വാമി ലോക്സഭയില്‍ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേരളം കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: