കാഠ്മണ്ഡു: നേപ്പാളില്‍ ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി ബാബുറാം ഭട്ടറായ് ഒഴികെയുള്ള മാവോയിസ്റ്റ്-മദേശി മന്ത്രിമാര്‍ രാജിവക്കും. വ്യാഴാഴ്ച രാത്രി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
ധാരണയുടെ ഭാഗമായി അഞ്ചിന കരാറില്‍ മാവോയിസ്റ്റ് പാര്‍ട്ടി, നേപ്പാള്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍, യുണൈറ്റഡ് ഡെമോക്രാറ്റിക് മദേശി ഫ്രണ്ട് എന്നീ പാര്‍ട്ടികള്‍ ഒപ്പുവച്ചു. ഐക്യസര്‍ക്കാരിന്റെ ആദ്യഘട്ടത്തില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയും മാവോയിസ്റ്റ് പാര്‍ട്ടി വൈസ് ചെയര്‍മാനുമായ ബാബുറാം ഭട്ടറായ് നേതൃത്വം നല്‍കും. ഈ മാസം 27 ന് പാര്‍ലമെന്റിന്റെ കാലാവധി പൂര്‍ത്തിയാകും. തുടര്‍ന്ന് ഭരണം നേപ്പാളി കോണ്‍ഗ്രസിന് കൈമാറും.
ഒരുവര്‍ഷത്തിനുള്ളില്‍ പുതിയ ഭരണഘടനക്ക് രൂപം നല്‍കും. നേപ്പാളി കോണ്‍ഗ്രസിന്റെ ഭരണ കാലയളവില്‍ തന്നെ പൊതു തെരഞ്ഞെടുപ്പ് നടത്തും.
പാര്‍ലമെന്റില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ ഭരണപ്രതിസന്ധിയിയിലായിരുന്നു നേപ്പാള്‍. 2008 ല്‍ അധികാരത്തില്‍ വന്ന മന്ത്രിസഭയാണ് ഇപ്പോഴും നിലവില്‍ ഉള്ളത്. നേപ്പാള്‍ ഭരണഘടനപ്രകാരം ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും പുതിയ മന്ത്രിസഭയെ തെരഞ്ഞെടുക്കേണ്ടതാണ്. കാലാവധി തീര്‍ന്നതിന് ശേഷം മന്ത്രിസഭ തുടരുന്നതിനെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നാണ് പ്രധാന പ്രതിപക്ഷ നേതാക്കളുടെ കൂട്ടുപിടിച്ച് നേപ്പാളില്‍ അധികാരം നിലനിര്‍ത്താന്‍ ബാബുറാം ഭട്ടാറായ് പുതിയ കൂട്ടുമന്ത്രിസഭ എന്ന ആശയം മുന്നോട്ടുവച്ചത്. കഴിഞ്ഞവര്‍ഷമാണ് ചെറു പാര്‍ട്ടികളുടെ സഹകരണത്തോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ (മാവോയിസ്റ്റ്) ഉപനേതാവായിരുന്ന ബാബു റാം ഭട്ടാറായ് അധികാരത്തിലേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: